നിബു വെള്ളവന്താനം
ഫ്‌ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ രജത ജൂബിലി കണ്‍വന്‍ഷനും സംഗീത ശുശ്രൂഷയും ജൂലൈ മൂന്ന് മുതല്‍ ആറു വരെ ഒര്‍ലാന്റോ ഇന്ത്യ പെന്തക്കോസ് ദൈവസഭയില്‍ (IPC Orlando Church, 11531 Winter Garden Vineland Road, Orlando, FL 32836) വെച്ച് നടക്കും. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. സി ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന കണ്‍വന്‍ഷനില്‍ അനുഗ്രഹീത പ്രഭാഷകരായ റവ. ഡേവിഡ് സ്റ്റുവേര്‍ഡ്, ഡോ. തോംസണ്‍ കെ മാത്യു തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും.

5-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന സില്‍വര്‍ ജൂബിലി സമ്മേളനം ഐപിസി ജനറല്‍ പ്രസിഡന്റ് റവ. ഡോ. വത്സന്‍ എബ്രഹാം ഉത്ഘാടനം നിര്‍വ്വഹിക്കും. ഇവാഞ്ചലിസ്റ്റ് കെ.ബി ഇമ്മാനുവലും റീജിയന്‍ ക്വയറും ശ്രുതി മധുരമായ ആത്മീയ ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.
6-ന് ഞയറാഴ്ച നടത്തപ്പെടുന്ന സംയുക്ത സഭാ ആരാധനയോടും തിരുവത്താഴ ശുശ്രുഷയോടും കൂടി ജൂബിലി കണ്‍വന്‍ഷന് സമാപനമാകും. ലീഡര്‍ഷിപ്പ് സെമിനാര്‍, സിമ്പോസിയം, പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്, യുവജന – സഹോദരി സമ്മേളനം, മിഷന്‍ ബോര്‍ഡ് സമ്മേളനം തുടങ്ങിയവ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.
റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി ജോണ്‍, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ എ.സി ഉമ്മന്‍, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ റോയി വാകത്താനം, ജോയിന്റ് സെക്രട്ടറി ബ്രദര്‍ നിബു വെള്ളവന്താനം, ട്രഷറര്‍ ബ്രദര്‍ എബ്രഹാം തോമസ്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ പാസ്റ്റര്‍ ഡോ. ജോയ് എബ്രഹാം, ജിം ജോണ്‍, മീഡിയ കോര്‍ഡിനേറ്റര്‍ രാജു പൊന്നോലില്‍, യുവജന വിഭാഗം പ്രസിഡന്റ് പാസ്റ്റര്‍ സിബി ഏബ്രഹാം, സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റര്‍ ബീനാ മത്തായി, ലോക്കല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ജോര്‍ജിയ, ടെന്നസ്സി, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, സെന്‍ട്രല്‍ ഫ്‌ലോറിഡ, സൗത്ത് ഫ്‌ലോറിഡ തുടങ്ങിയ പട്ടണങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും സംബന്ധിക്കും.