ചിക്കാഗോ: ചെറുപുഷ്പ മിഷന് ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ‘ഗ്ലോറിയ ഇന്‍ എക്സില്‍സിസ്’ – പുല്‍ക്കൂട് നിര്‍മാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
ജോഷ് പാലാട്ടി & ഫാമിലി (സെന്റ് അല്‍ഫോന്‍സാ സിറോ-മലബാര്‍ കത്തോലിക്ക പള്ളി, ഓസ്റ്റിന്‍, ടെക്സാസ്) ഒന്നാം സ്ഥാനവും, അനബെല്‍ സ്റ്റാര്‍ & ഫാമിലി (സെന്റ് ജൂഡ് സിറോ-മലബാര്‍ കത്തോലിക്ക പള്ളി, ചാന്റിലി, വിര്‍ജീനിയ) രണ്ടാം സ്ഥാനവും, ജെസ്ലിന് റിജോ & ഫാമിലി (സെന്റ് മേരിസ് സിറോ-മലബാര്‍ കത്തോലിക്ക പള്ളി, പെയര്‍ലാന്‍ഡ്, ടെക്സാസ്) മൂന്നാം സ്ഥാനവും നേടി.
ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് ചിക്കാഗോ രൂപതയിലെ കുടുംബങ്ങള്‍ക്കായി ‘ഗ്ലോറിയ ഇന്‍ എക്സില്‍സിസ്’ എന്ന പേരില്‍ ചെറുപുഷ്പ മിഷന് ലീഗ് പുല്‍ക്കൂട് നിര്‍മാണ മത്സരം സംഘടിപ്പിച്ചത്.
സോണിയ ബിനോയ് മത്സരത്തിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, ജനറല്‍ സെക്രട്ടറി ടിസണ്‍ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിച്ചു.