ചിക്കാഗോ: ഈ വര്‍ഷത്തെ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍, വേള്‍ഡ് ഡേ ഓഫ് പ്രയര്‍ മാര്‍ച്ച് 8-ന് നടത്തപ്പെടുന്ന പ്രോഗാമിലേക്കു കൗണ്‍സിലന്റെ പേരില്‍ പ്രസിഡന്റ് റെവ്. ഫാ. തോമസ് മാത്യു, സെക്രട്ടറി അച്ചന്കുഞ്ഞു മാത്യു ഏവര്‍കും സ്വാഗതം അറിയിക്കുന്നു.
ഇതിന്റെ നടത്തിപ്പിലേക്കു റെവ. ബിജു യോഹന്നാന് (കണ്‍വീനര്‍), ശ്രീമതി ജോയ്സ് ചെറിയാന് (കോര്‍ഡിനേറ്റര്‍), എന്നിവരെ കൗണ്‍സില്‍ ചുമതലപ്പെടുത്തി. ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് 240 പൊട്ടര് റോഡ് , ഡെസ് പ്ലെയിന്‍സ്, കഘ 60016 ഉച്ച കഴിഞ്ഞു 2.30 നു ആരംഭിക്കുന്ന മീറ്റിംഗില്‍ ഡോ. ഷെറിന് തോമസ് (Mar Thoma Church- Lombard) മുഖ്യ പ്രഭാഷണം നല്‍കും.’Informed Prayer and Prayerful Action’ എന്നുള്ളതാണ് ഈ വര്‍ഷത്തെ വിഷയം.
വനിതകളാല്‍ നേതൃത്വം നല്കപ്പെടുന്ന ഈ സംഘടന മറ്റു രാജ്യങ്ങളിലെ ക്രിസ്തീയ മതം, പ്രാദേശിക സംസ്കാരങ്ങള്‍, എന്നി വസ്തുതകള്‍ മനസ്സിലാക്കുവാനും പഠിക്കുവാനും സഹായിക്കുന്നു. പ്രസ്തുത മീറ്റിംഗില്‍ വനിതാ ഫോറം മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍, സ്തോത്രപ്രര്ത്ഥനകള്, അനുതാപ പ്രാര്‍ത്ഥനകള്‍, ചിന്തവിഷയത്തെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകള്‍ എന്നിവകൂടാതെ വനിതാ ഗായകസംഘം ഗാന ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കുന്നു.
ഏകദേശം 170 രാജ്യങ്ങള്‍ പ്രാര്‍ത്ഥനാ ദിനം കൊണ്ടാടുന്ന ഈ അവസരത്തില്‍ നിങളുടെ പ്രാര്‍ത്ഥന പൂര്‍ണമായ സാന്നിദ്ധ സഹകരണങ്ങള്‍ നന്ദിപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.
(News & Communications P.R.O’s Sam Thomas, Johnson Valliyil)