Monday, March 10, 2025

HomeAmericaക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡക്ക് നവനേതൃത്വം: എബി തെക്കനാട്ട് പ്രസിഡന്റ്

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡക്ക് നവനേതൃത്വം: എബി തെക്കനാട്ട് പ്രസിഡന്റ്

spot_img
spot_img

മിയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2025- 2026 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി എബി തെക്കനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി- മഞ്ചു വെളിയന്‍തറയില്‍, ട്രഷറര്‍ ജിബീഷ് മണിയാറ്റേല്‍, വൈസ് പ്രസിഡന്റ് ജേക്കബ് പടവത്തില്‍, ജോയിന്റ് സെക്രട്ടറി ഷെറിന്‍ പനന്താനത്ത്, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ അരുണ്‍ പൗവ്വത്തില്‍, വുമണ്‍സ് ഫോറം പ്രസിഡന്റ് റോഷ്‌നി കണിയാംപറമ്പില്‍, കെ.സി.വൈ.എല്‍,

യുവജനവേദി ഡയറക്ടര്‍മാരായി സിമി താനത്ത്, സിംല കൂവപ്ലാക്കല്‍, കിഡ്‌സ് ക്ലബ് ഡയറക്ടേഴ്‌സായി ദീപു കണ്ടാരപ്പള്ളില്‍, നിക്‌സണ്‍ പ്രാലേല്‍, ബില്‍ഡിംഗ് ബോര്‍ഡ് ചെയര്‍മാനായി സഞ്ജയ് നടുപ്പറമ്പില്‍, യുവജനവേദി പ്രസിഡന്റായി ഇമ്മാനുവേല്‍ ഓട്ടപ്പള്ളില്‍, കെ.സി.വൈ.എല്‍. പ്രസിഡന്റായി ആഗ്‌നസ് പനന്താനത്ത്, കിഡ്‌സ് ക്ലബ് പ്രസിഡന്റായി ആഞ്ജലീന പൗവ്വത്തില്‍, വുമണ്‍സ് ഫോറം ആര്‍.വി.പി. ഷിനു പള്ളിപ്പറമ്പില്‍, ഓഡിറ്റര്‍മാരായി ബിജു പൂഴിക്കുന്നേല്‍, ബെന്നി പള്ളിപ്പറമ്പില്‍, ക്‌നാനായ ക്ലബ് കോര്‍ഡിനേറ്റര്‍ ജയ്‌സണ്‍ തേക്കുംകാട്ടില്‍, പി.ആര്‍.ഒ. മെല്‍ബിന്‍ തടത്തില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. സജി പിണര്‍കയില്‍ ആണ് സ്പിരിച്വല്‍ ഡയറക്ടര്‍.

അടുത്ത രണ്ടുവര്‍ഷത്തേക്ക് കെ.സി.എ.എസ്.എഫിനെ നയിക്കുവാന്‍ തെരഞ്ഞെടുത്തതിന് എക്‌സിക്യൂട്ടീവ് നന്ദി രേഖപ്പെടുത്തി. തനിമയും, ഒരുമയും, പാരമ്പര്യവും, വിശ്വാസവും, മുറുകെപ്പിടിച്ചുകൊണ്ട് ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കും, യുവജനങ്ങളുടെ നന്മയ്ക്കും ഉതകുന്ന കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പ്രസിഡന്റ് എബി തെക്കനാട്ട് പറഞ്ഞു. 2025-2026 ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 5 ശനിയാഴ്ച വൈകുന്നേരം 6.30 ന് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് നടത്തപ്പെടുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments