ജനപ്രതിനിധി സഭയെ ട്രംപ് അഭിസംബോധന ചെയ്യുന്നു
വാഷിംഗ്ടൺ: രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ഡൊണാൾഡ് ട്രംപ് താൻ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഗുണഫലങ്ങൾ വിശദമാക്കിയും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങളെ നിശിതമായി വിമർശിച്ചും കന്നി പ്രസംഗം.
‘അമേരിക്ക തിരിച്ചെത്തി’ എന്ന വാക്കുക ളോടെ പ്രസംഗം ആരംഭിച്ചപ്പോൾ റിപ്പബ്ലിക്കൻ പ്രതിനിധികൾ കരഘോഷത്തോടെയാണ് വരവേറ്റത്. അനധികൃത കുടിയേറ്റം തടയാൻ ശക്തമായ നടപടി തുടരുമെന്നു പറഞ്ഞ ട്രംപ് അമേരിക്ക നടപടി സ്വീകരിച്ചതോടെ അനധികൃത കുടിയേറ്റം നിലച്ചുവെന്ന് വ്യക്തമാക്കി
വിദേശരാജ്യങ്ങൾക്ക് ഉൾപ്പെടെയുളള ധനസഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ ന്യായീകരിച്ച ട്രംപ് ‘വലിയ സ്വപ്‌നങ്ങള്‍ക്കും’ ‘ധീരമായ നടപടികള്‍ക്കും’ വേണ്ടിയുള്ള സമയമാണിതെന്ന് കൂട്ടിച്ചേർത്തു
പാരീസ് കാലാവസ്ഥാ ഉടമ്പടികളില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് ‘ പുതിയ ഗ്രീന്‍ അഴിമതി’ അവസാനിപ്പിച്ചെന്നും ‘അഴിമതി നിറഞ്ഞ’ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി എന്നും പ്രസിഡന്റ് വ്യക്തമാക്കി, യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ശക്തമായ നടപടി കൈക്കൊണ്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു
അമേരിക്കയുടെ ശക്തി തിരിച്ചെത്തിയിരിക്കുകയാണ്. നമ്മുടെ ആത്മാവ് തിരിച്ചെത്തി. നമ്മുടെ അഭിമാനം തിരിച്ചെത്തി. നമ്മുടെ ആത്മവിശ്വാസം തിരിച്ചെത്തി. അമേരിക്കന്‍ സ്വപ്‌നം ഉയര്‍ന്നുവരുന്നു -അത് മുമ്പെന്നത്തേക്കാളും വലുതും മികച്ചതുമാണ്.’ – അദ്ദേഹം കൂട്ടിച്ചേർത്തുഉയര്‍ന്ന മുന്‍ഗണനകളില്‍ ഒന്ന് ന സമ്പദ്വ്യവസ്ഥയെ രക്ഷിക്കുകയും തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുകയുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഭരണ കൂടം സമ്മാനിച്ചത് സാമ്പത്തിക ദുരന്തവും പണപ്പെരുപ്പത്തിന്റെ പേടിസ്വപ്‌നവുമാണെന്നും ട്രംപ് പറഞ്ഞു