Monday, March 10, 2025

HomeAmericaമാർത്തോമ്മ സഭാ പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ലൈഫ് ലെന്റ് ഇന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉത്ഘാടനം...

മാർത്തോമ്മ സഭാ പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ലൈഫ് ലെന്റ് ഇന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യും

spot_img
spot_img

(ഭദ്രാസന മീഡിയ കമ്മിറ്റി)

ന്യൂയോർക്ക് : മലങ്കര മാർത്തോമ്മ സഭാ പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ മാർച്ച് മാസം രണ്ടാം തീയതി മുതൽ ഏപ്രിൽ 20 വരെയുള്ള ദിവസങ്ങൾ ലൈഫ് ലെന്റ് എന്ന പേരിൽ നോമ്പ് ആചരിക്കുന്നതിനായി ആഹ്വാനം ചെയ്തിരിക്കുന്നു. ഈ ലൈഫ് ലെന്റ് നോമ്പ് ആചരണത്തിന്റെ ഉദ്ഘാടനം മാർച്ച്‌ അഞ്ചാം തീയതി ബുധനാഴ്ച്ച (ഇന്ന് ) രാവിലെ 9 ന് നടക്കുന്ന വെബിനാറിൽ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിക്കും.

പരിസ്ഥിതി കമ്മീഷൻ ചെയർമാൻ ബിഷപ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. 7 ആഴ്ചകളായി ഏഴ് പ്രത്യേക വിഷയങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് പഠനങ്ങളും ചർച്ചകളും സെമിനാറുകളും നടക്കും.

ആദ്യ വെബ്നാറിൽ ജീവനും ജലവും എന്ന വിഷയത്തെ ആസ്പദമാക്കി പഠനത്തിനും ചർച്ചകൾക്കും റവ. ഷിബി വർഗീസ് പി. നേതൃത്വം നൽകും. ഡോ. അനു വർഗീസ് ജീവനും ജലവും എന്ന വിഷയത്തിൽ സാങ്കേതികവും പ്രായോഗികവുമായ ക്ലാസിന് നേതൃത്വം നൽകും. മീനച്ചിൽ നദി സംരക്ഷണ സമിതി പ്രവർത്തന അവതരണം നടത്തും. തുടർന്ന് ഏഴ് ആഴ്ചകളിൽ ജീവനും ശാബത്തും, ജീവനും ഭക്ഷണവും, ജീവനും ദുരന്തങ്ങളും, ജീവനും ആരോഗ്യവും, ജീവനും കാഴ്ചയും, ജീവനും മരണവും തുടങ്ങിയ വിഷയങ്ങളാണ് പഠനത്തിനായും പ്രായോഗികമായ പ്രവർത്തനങ്ങൾക്കായും തിരഞ്ഞെടുത്തിരിക്കുന്നത്.

ഓരോ ആഴ്ചയിലും പരിസ്ഥിതി കമ്മീഷൻ ഇടവകകളിലും ഭവനങ്ങളിലും നിർവഹിക്കേണ്ട പ്രായോഗിക പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കും. വേദപഠനങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും പഠന സമിഗ്രികളും ഓൺലൈനായി പ്രസിദ്ധീകരിക്കും എന്ന് സഭയുടെ പരിസ്ഥിതി കമ്മിഷൻ ചെയർമാൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, കൺവീനർ റവ.ഡോ.വി.എം.മാത്യു എന്നിവർ അറിയിച്ചു.

നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ താല്പര്യമുള്ള ഏവരും ഇന്ന് മുതൽ ഓൺ ലൈൻ പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടുന്ന ലൈഫ് ലെന്റ് പ്രോഗ്രാമിൽ പങ്കെടുക്കണം എന്ന് ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ്, ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം, ഭദ്രാസന പരിസ്ഥിതി കമ്മീഷൻ കൺവീനറുന്മാരായ ജോർജ് സാമൂവേൽ, ഷാജി എസ് രാമപുരം എന്നിവർ അറിയിച്ചു.

Zoom ID : 452 246 2075

Password : TMAMROC

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments