ലിന്‍സ് താന്നിച്ചുവട്ടില്‍
ചിക്കാഗോ: ക്‌നാനായ കത്തോലിക്കാ റീജിയന്റെ നേതൃത്വത്തിലുള്ള എസ്രാ മീറ്റ് റീട്രീറ്റ് ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫെറോന ദൈവാലയത്തില്‍ നടത്തപ്പെട്ടു. ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി. കുര്‍ബ്ബാനയോടെ ധ്യാനം ആരംഭിച്ചു.
ക്‌നാനായ റീജിയന്‍ എസ്രാ മീറ്റ് കോര്‍ഡിനേറ്റര്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍, ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ബ്രദര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളില്‍ ധ്യാനം നടത്തപ്പെട്ടു.ഫാ.സിജു മുടക്കോടിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു.
ക്‌നാനായ റീജിയണിലെ വിവിധ ഇടവകയിലെ പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നവരുടെ ഒരു ബൈബിള്‍ പഠനക്കളരി ആയിരുന്നു ഈ ഒത്തുചേരല്‍. പ്രാര്‍ത്ഥനാകൂട്ടായ്മയുടെ റീജിയണ്‍ തല വിവിധ കര്‍മ്മപരിപാടികള്‍ ഈ കൂട്ടായ്മയില്‍ ആവിഷ്‌കരിച്ചു.