വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റായി രണ്ടാം വട്ടം അധികാരമേറ്റ ശേഷം ആദ്യമായി ജനപ്രതിനിധി സഭയിൽ പ്രസംഗിച്ച ഡൊണാൾഡ് ട്രംപിന്റെ വാക്കുകളിൽ ഏറ്റവും കൈയടി നേടിയത് ഒരു 13 വയസുകാരനെ കുറിച്ചുള്ള പരാമർശം. കാൻസറിനെ അതിജീവിച്ച ഡി.ജെ.ഡാനിയേൽ എന്ന ബാലനെ അമേരിക്കയുടെ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കാനുള്ള ട്രംപിന്റെ തീരുമാനം നിറഞ്ഞ കയ്യടികളോടെയാണ് എല്ലാവരും സ്വീകരിച്ചത്.
അർബുദത്തോട് പോരാടുന്ന ഡാനിയേലിന് മാസങ്ങൾ മാത്രമേ ജീവിക്കാൻ കഴിയൂ എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ചെറുപ്പം മുതൽ പൊലീസ് ഓഫിസർ ആകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. പിന്നാലെയാണ് കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ട്രംപ് നടപടി കൈക്കൊണ്ടത്. സംയുക്‌ത സെഷനിൽ വച്ച് സീക്രട്ട് സർവീസ് ഡയറക്‌ടർ, ഡിജെയ്ക്ക് ഓണററി അംഗത്തിനുള്ള ബാഡ്‌ജ് നൽകി. സീക്രട്ട് സർവീസ് ഡയറക്‌ടർ ഷോൺ കറനോട് കുട്ടിയെ സീക്രട്ട് സർവീസിലെടുക്കണമെന്ന് ട്രംപ് നിർദേശിച്ചിരുന്നു.
2018ലാണ് ഡിജെയ്ക്ക് അർബുദം സ്‌ഥിരീകരിക്കുന്നത്. 5 മാസം മാത്രമേ ജീവിക്കൂ എന്നാണ് അന്ന് ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ ഡിജെ അതിനെയെല്ലാം തോൽപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ അവന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിലായിരുന്നു ഡിജെയും അദ്ദേഹത്തിന്റെ അച്‌ഛനും. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ഡിജെ യുഎസിലെ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കിയിരിക്കുകയാണ്”സംയുക്‌ത സെഷനെ അഭിസംബാധന ചെയ്‌ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ടെക്സസിലെ സാൻ അന്റോണിയോയിലാണ് ഡിജെ ജനിച്ചത്. 2018ലാണ് തലച്ചോറിലും നാഡികളിലും അർബുദം പിടിപെടുകയായിരുന്നു
<