വാഷിംഗ്ടൺ: ട്രാൻസ് ജൻഡേഴ്സിനോടുള്ള നിലപാട് കടുപ്പിച്ച് പ്രസിഡന്റ് ട്രംപ്. ട്രാൻസ് വ്യക്തികളോടുള്ള തന്റെ എതിർപ്പ് രൂക്ഷമായി ഇന്ന് യുഎസ് കോൺഗ്രസിലെ തന്റെ ആദ്യ പ്രസംഗത്തിൽ ട്രംപ് വെളിപ്പെടുത്തി. അമേരിക്കയിൽ ഇനി രണ്ട് ലിംഗക്കാർ മാത്രമേയുള്ളൂ-പുരുഷനും സ്ത്രീയും. ഇതുമായി ബന്ധപ്പെട്ട് താൻ ഒപ്പുവെച്ച ഉത്തരവുകൾക്കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഇക്കാര്യത്തിൽ നിലപാട് റ്യക്തമാക്കിയത്.., ‘
കുട്ടികളിലെ ലിംഗമാറ്റങ്ങൾ നിരോധിക്കുകയും കുറ്റകരമാക്കുകയും ചെയ്യുന്ന’ ബിൽ പാസാക്കുമെന്നും ട്രംപ് വ്യക്തമാക്കി. “കുട്ടികളിലെ ലിംഗ മാറ്റങ്ങൾ ശാശ്വതമായി നിരോധിക്കുകയും കുറ്റകരമാക്കുകയും ചെയ്യുന്ന ഒരു ബിൽ കോൺഗ്രസ് പാസാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന അമേരിക്കയിലെ ഓരോ കുട്ടിക്കുമുള്ള ഞങ്ങളുടെ സന്ദേശം, ദൈവം നിങ്ങളെ എങ്ങനെ സൃഷ്ടിച്ചുവോ അതാണ് നിങ്ങൾ ഓരോരുത്തരുമെന്ന മേബോധ്യം അടിസ്ഥാനമാക്കി വേണം ജീവിതമെന്നും ട്രംപ് കൂട്ടിച്ചേർത്തു.