Monday, March 10, 2025

HomeAmericaഅമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശിയും അമേരിക്കയിലെ   മില്‍വാക്കിയില്‍ പഠിക്കുകയുമായിരുന്ന ഗമ്പ പ്രവീണ്‍(27) നെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ മില്‍വാക്കിയിലെ  സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. പഠനത്തിനിടയില്‍ ഹോട്ടലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു.

.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ കേശംപേട്ട് മണ്ഡലത്തില്‍ രാഘവുലുവിന്റെയും രമാദേവിയുടെയും മകനായണ് പ്രവീണ്‍
താമസ സ്ഥലത്തിനടുത്തുള്ള ബീച്ചില്‍ വെച്ച് അജ്ഞാതര്‍ പ്രവീണിന് നേരെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. വെടിയേറ്റ പ്രവീണിന് വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവീണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് കുടുംബം തെലങ്കാന സര്‍ക്കാറിനോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments