വാഷിംഗ്ടൺ : അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം നടപ്പാക്കുന്ന യാത്രാ വിലക്ക്. ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന.പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നിരോധിത രാജ്യങ്ങളുടെ ഔദ്യോഗിക പട്ടിക മാർച്ച് 12-ഓടെ പുറത്തിറങ്ങുമെന്നാണ് സൂചന.
. റിപ്പോർട്ടുകൾ പ്രകാരം, ട്രംപ് അധികാരമേറ്റെടുത്ത ആദ്യ ദിവസം ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ നിന്നാണ് പുതിയ നിയന്ത്രണങ്ങൾ ഉണ്ടായത്. വിദേശ പൗരന്മാരുടെ കർശനമായ സുരക്ഷാ അവലോകനം ഈ ഉത്തരവ് പ്രകാരം നിർബന്ധമാക്കുന്നു. കൂടാതെ ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയും ഉൾപ്പെടുത്തി. പട്ടികയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉൾപ്പെടുന്നുവെന്നും ഈ പട്ടികയിൽ കൂടുതൽ രാജ്യങ്ങൾ ചേർക്കപ്പെടാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു.
ട്രംപിന്റെ ഈ നീക്കത്തെ സുരക്ഷയെ സംബന്ധിക്കുന്നതാണെന്ന് വിശദീകരിക്കുമ്പോൾ, അമേരിക്കൻ സേനയ്‌ക്കൊപ്പം ജീവൻ പണയപ്പെടുത്തിയ അഫ്ഗാൻ സഖ്യകക്ഷികളോടുള്ള ഹൃദയശൂന്യമായ വഞ്ചനയായി വിമർശകർ കുറ്റപ്പെടുത്തി. പുനരധിവാസ സ്‌ക്രീനിംഗുകൾ പൂർത്തിയാക്കിയ അഫ്ഗാനികൾ ഇപ്പോൾ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ പരിശോധനയ്ക്ക് വിധേയരായ ആളുകളാണെന്ന് ഇവർ പറയുന. എന്നിട്ടും, അവരുടെ മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അക്രമവും ഇസ്ലാമിക് സ്റ്റേറ്റ് കലാപങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നടപടി
ദീർഘകാല യുഎസ് സഖ്യകക്ഷിയുമായ പാകിസ്ഥാനെയും നിരോധനത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. അങ്ങനെയങ്കിൽ യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണേക്കും.