ന്യൂയോര്‍ക്ക്: വിമാനത്തിനുള്ളിലൂടെ വിവസ്ത്രയായി യുവതി മിനിറ്റുകളോളം നടക്കുകയും വസ്ത്രം ധരിക്കാന്‍ തയാറാവാതിരിക്കുകയും ചെയ്തതോടെ പറന്നുയര്‍ന്ന വിമാനം ഒഠുവില്‍ തിരിച്ചിറക്കി. സംഭവം നടന്നത് അമേരിക്കയിലാണ്.
സൗത്ത് വെസ്റ്റ് വിമാനത്തില്‍ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. ഹ്യൂസ്റ്റണിലെ വില്യം പി. ഹോബി വിമാനത്താവളത്തില്‍ നിന്നും ഫീനിക്‌സിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. വിമാനയാത്രയുടെ മധ്യത്തില്‍ യുവതി എഴുന്നേറ്റ യുവതി, യാത്രക്കാര്‍ക്ക് മുന്നില്‍ നഗ്‌നയായി.
യാത്രക്കാരി വിമാനത്തിനുള്ളില്‍ 25 മിനിറ്റ് നടന്നു. ഇതോടെ വിമാനം തിരികെ കൊണ്ടുപോകേണ്ടി വന്നു. ഹൂസ്റ്റണിലെ വില്യം പി. ഹോബി വിമാനത്താവളത്തില്‍ വിമാനത്താവളത്തിലെത്തിച്ച് യുവതിയെ ഹ്യൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയ സ്ത്രീയെ മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുപോയി.
സംഭവത്തെക്കുറിച്ച് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ വിമാനത്തിലെ തടസ്സത്തിന് യാത്രക്കാരോട് ക്ഷമ ചോദിച്ചു