ലിൻസ് താണിച്ചുവട്ടിൽ PRO
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ മതബോധന വാർഷികം ” എസ്പെരാൻസ 25 ” നടത്തപ്പെടുന്നു.
പുതിയ ദൈവാലയം സ്വന്തമായി ലഭിച്ചതിനുശേഷമുളള ആദ്യത്തെ വാർഷികം വിപുലമായ പരിപാടികളോടെ മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 6 pm പള്ളി ഹാളിൽ വെച്ച് നടത്തപ്പെടും.ഇരുന്നൂറിൽ പരം കുട്ടികൾ അണിചേരുന്ന രണ്ട് മണിക്കൂർ ബൈബിൾ അധിഷ്ഠിത കലാപരിപാടി അന്നേ ദിവസം നടത്തപ്പെടും.
വാർഷികം ക്നാനായ റീജിയൻ വികാരി ജനറാളും വികാരിയുമായ ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്യും. അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, സി ഡി ഡയറക്ടർ സഖറിയ ചേലയ്ക്കൽ, അസി. ഡയാക്ടർമാരായ ജോബി ഇത്തിത്തറ, കൊളീൻ കീഴങ്ങാട്ട് , കോർഡിനേറ്റർമാരായ നീന കോയിത്തറ, ജയ്ൻ മുണ്ടപ്ലാക്കിൽ, റ്റീന നെടുവാമ്പുഴ, മെറിൻ താന്നിച്ചുവട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ
ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
മറ്റ് ആദ്ധ്യാപകരുടെയും ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സഹകരണത്തോടെ പുതിയ ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ആദ്യ മതബോധന വാർഷികം വലിയ അനുഭവമാക്കി മാറ്റാൻസി. വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നു.