റ്റാംപ, ഫ്ലോറിഡ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ മാർച്ച എട്ടിന് കാർഷിക മേള സംഘടിപ്പിക്കും. പരിസ്ഥിതി സൗഹൃദ കൃഷിയും, തൈകളുടെയും വിത്തുകളുടെയും പ്രദർശനവും, വിൽപനയും, ജൈവ കൃഷിയിലേക്കുള്ള പ്രചോദനമാവുന്ന സെഷനുകളും ഇതിന്റെ ഭാഗമായി നടത്തുന്നതായിരിക്കും. മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ 2025 കമ്മിറ്റിയുടെ ഉദ്ഘാടനവും ഫാഷൻ ഷോയും നടക്കും.

ഏപ്രിൽ 5ന് സ്പോർട്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ബാഡ്മിന്റൺ, വോളിബോൾ, മറ്റ് കായിക ഇനങ്ങൾ എന്നിവ അരേങ്ങറും.ഏപ്രിൽ 26ന് ലേഡീസ് ത്രോബോൾ ടൂർണമെന്റും ഫാമിലി പിക്നിക്കും ഓഗസ്റ്റ് 23ന് ഓണാഘോഷം എന്നിവയും സംഘടിപ്പിക്കും.

പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേൽ, സെക്രട്ടറി ഷീല ഷാജു, ട്രഷറർ സാജൻ കോരത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇതിന് ചുക്കാൻ പിടിക്കുക.