ന്യൂയോർക്ക്: റഷ്യ യുക്രെയിനു നേരെ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുക്രൈനു നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണം ആരും ചെയ്യുന്ന യത് മാത്രമാണെന്ന് ട്രംപ് പറഞ്ഞു. സെലൻസ്കിയേക്കാൾ പുടിനുമായി ചേർന്ന് പ്രവർത്തിക്കാനാണ് എളുപ്പമെന്നും പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഓവൽ ഓഫീസിൽ നടന്ന ട്രംപ് സെലൻസ്കി ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ അടുത്ത ആഴ്ച സൗദിയിൽ തുടർ ചർച്ചകൾ നടക്കും. ഇതിനിടെയാണ് സെലൻസ്കിയെ പഴിചാരിക്കൊണ്ടുള്ള ട്രംപിന്‍റെ പരാമർശമെന്നത് ശ്രദ്ധേയമാണ്.