Sunday, March 9, 2025

HomeAmericaവികസനം കൊതിക്കുന്ന സണ്ണിവെൽ ടൗണ്‍: പുതിയ നേതൃത്വം അനിവാര്യം

വികസനം കൊതിക്കുന്ന സണ്ണിവെൽ ടൗണ്‍: പുതിയ നേതൃത്വം അനിവാര്യം

spot_img
spot_img

എബി മക്കപ്പുഴ

ഡാളസ്: ഡാളസ് ഡൗൺടൗൺ നിന്നും 15 മൈൽസ് കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ടൌൺ.സണ്ണിവെൽ ടൗൺ.  ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ പ്രകൃതി സുന്ദരമായ ടൌൺ. വിവിധ ജാതിക്കാർ വർഗക്കാർ ഒരുമയോട് വസിക്കുന്ന ഡാളസിലെ അതി മനോഹരമായ ടൌൺ.  

എന്നാൽ വികസന പ്രവർത്തങ്ങൾ ആകെ മുരടിച്ചു നിൽക്കുന്ന ഡാളസിലെ ഒരു ടൌൺ എന്ന് പറയുന്നതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല.1953 രൂപം കൊണ്ട ഈ പ്രദേശം കാലക്രമേണ ടൌൺ എന്ന രീതിയിലേക്ക് മാറ്റപ്പെട്ടു. 

16 .54 സ്ക്വെർ മൈൽ വിസ്തീർണമുള്ള ഈ ടൗണിൽ 2010  ലെ സെൻസസ് പ്രകാരം 8062 നിവാസികളാണുള്ളത്. എല്ലാ വിഭാഗങ്ങളിലും ഉള്ള ആൾക്കാർ പാർക്കുന്ന ഈ ടൌൺ നിവാസികളുടെ ഒരേ ഒരു ആഗ്രഹം ടൌൺ വികസനമാണ്.

ഇപ്പോഴും നിവാസികൾക്ക്‌ വേണ്ട ഷോപ്പിംഗ് നടക്കുന്നത് സമീപ സിറ്റികളായ മസ്‌കീറ്റ്‌, ഗാർലാൻഡ് ആശ്രയിച്ചു വരുന്നു.

സ്വാർത്ഥ മോഹികളായ കുറെ ആൾക്കാരുടെ പിടിയിലാണ് ഈ ടൗണിന്റെ ഭരണം.കുരങ്ങിന്റെ കയ്യിൽ നിധി കിട്ടുന്നപോലെ ആണ്, ഇലക്ഷന് നിന്ന് ജയിച്ചു കഴിഞ്ഞാൽ ഭരണ സമിതിയുടെ നിലപാട്.

ഇവിടെ താമസിക്കുന്നവർ എല്ലാം തന്നെ വിദ്യാഭ്യസത്തിലും ജോലിയുടെ  കാര്യത്തിലും ഒന്നിനൊന്നു മെച്ചം.മീഡിയം ക്ലാസ് ഫമിലിയുടെ വരുമാനം തന്നെ $200000 നു മുകളിൽ വരും. ഇവർക്കൊക്കെ വേണ്ടത് ടൗണിന്റെ വികസനമാണ്.

ഈ ടൗണിന്റെ ഓരോ ഭാഗങ്ങളുടെയും നാഡീ സ്പന്ദനം അറിയിയാവുന്നവരെ വേണം ടൗണിന്റെ ഭരണ സമതിയിലേക്കു തെരഞ്ഞെടുക്കുവാൻ.ഭരണത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്ന സ്വാർത്ഥ മോഹികളെ ടൌൺ നിവാസികൾ മനസിലാക്കണം.

ടൌൺ നിവാസികളെ സ്നേഹിക്കുന്നവരെയും, പ്രതിഫലേച്ഛ കൂടാതെ ടൗണിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരായിരിക്കണം ടൌൺ ഭരണ സമിതിയുടെ നേതൃത്വ സ്ഥാനത്തേക്ക് വരേണ്ടത്.ഇന്നത്തെ സണ്ണിവെൽ ടൗൺ നിവാസികൾ ഒന്നടങ്കം ആഗഹിക്കുന്നതും, പറയുന്നതും വികസനം മുരടിച്ചു കിടക്കുന്ന ഈ ടൗണിന്റെ മുഖച്ഛായ മാറ്റുവാൻ വിശാല ഹൃദയത്തോട് ടൗണിനെ സ്നേഹിക്കുന്ന പുതിയ നേതൃത്വം വരട്ടെ എന്നാണ്.

ഏറെ പ്രതീക്ഷകളോട് കൂടിയാണ് മെയ് മൂന്നിന് നടക്കുന്ന ഇലക്ഷൻ സണ്ണിവെൽ ടൗൺ നിവാസികൾ ഉറ്റു നോക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments