വാഷിംഗ്ടണ്‍: ട്രംപ് രണ്ടാം വട്ടം അധികാരത്തില്‍ വന്നതിനു പിന്നാലെയുള്ള മധുവിധു ആഘോഷങ്ങള്‍ അവസാനിച്ചോ? ട്രംപിന്റെ ഏറ്റവും വലിയ അനുയായിയ മാറിയിട്ടുള്ള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെതിരേയുള്ള പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.
വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയും ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയും മസ്‌കിനെ കടുത്ത ഭാഷയില്‍ ആണ് വിമര്‍ശിച്ചു തുടങ്ങിയിട്ടുള്ളത്. ജീവനക്കാരെ പിരിച്ചുവിടുന്നതിനു മുമ്പ് ഇതില്‍ ഗുണമോ ദോഷമോ ഉണ്ടാകുമോ എന്നൊന്നും കണക്കിലെടുക്കാതെ മസ്‌ക് ജീവനക്കാരെ പിരിച്ചുവിട്ടതെന്നയാിരുന്നു അവരുടെ ആക്ഷേപം. മസ്‌ക് ആവിഷ്‌കരിച്ച ബജറ്റ് വെട്ടിക്കുറയിക്കല്‍ മാര്‍ഗനിര്‍ദ്ദേശത്തിന്റെ മാനുഷികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആശങ്ക മുന്നോട്ടു വെച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപ് തന്നെ ഇടപെടല്‍ നടത്തിയതായാണ് സൂചന. ഇക്കാര്യം ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതിനുള്ളതും ചിലവു കുറയ്ക്കല്‍ നടപടികളും ജീവനക്കാരുടെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്യാനുമായി ചില യോഗങ്ങള്‍ നടത്തിയത് ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നു
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. എന്നാല്‍
‘ജനപക്ഷവാദികളും കോടീശ്വരര്‍ക്കും ഇടയിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നു ‘ ‘വാര്‍ റൂം’ പോഡ്കാസ്റ്റ് അവതാരകനായ സ്റ്റീവ് ബാനണ്‍ പറഞ്ഞു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു ബാനണ്‍. ട്രംപിന്റെ അടിസ്ഥാന പിന്തുണക്കാരില്‍ അദ്ദേഹം ഇപ്പോഴും ജനപ്രിയനാണ്.’ഞാന്‍ ഭരണസംവിധാനത്തെ മെച്ചപ്പെടുത്താന്‍ പൂര്‍ണമായ പിന്തുണ നല്കും. പക്ഷേ അതിന് ശരിയായ ഒരു മാര്‍ഗമുണ്ട്. മസ്‌ക് ഇത്തരത്തിലാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും പരിശോധിക്കണം ബാനണ്‍ കൂട്ടിച്ചേര്‍ത്തു.