വാഷിംഗ്ടൺ: നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ(നാററ്റോ) സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്ത് കടക്കണമെന്ന് ഇലോൺ മസ്ക് .
ഇപ്പോൾ തന്നെ നാറ്റോയിൽനിന്നു പുറത്തുകടക്കണമെന്ന എക്സിൽ പ്രചരിച്ച പോസ്‌റ്റിനു മറുപടിയായി ‘നമ്മൾ തീർച്ചയായും അങ്ങനെ ചെയ്യണം’ എന്നാണ് അദ്ദേഹം കുറിച്ചത്.
യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നൽകുന്നതിൽ അർഥമില്ലെന്നും ഡോജ് മേധാവിയും ശത കോടീശ്വരനുമായ ഇലോൺ മസ്ക‌് വ്യക്തമാക്കി 32 അംഗ നാറ്റോ സഖ്യം ഏപ്രിലിൽ 76-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങവേയാണു മസ്കിൻ്റെ പരാമർശമെന്നതു ശ്രദ്ധേയമാണ്