Monday, March 10, 2025

HomeAmericaടിക് ടോക്കിനെ ലക്ഷ്യമിട്ട് ട്രംപ്:  ഉടമസ്ഥാവകാശം അമേരിക്കന്‍ കമ്പനികളുടെ കൈകളിലാക്കാന്‍ നീക്കം

ടിക് ടോക്കിനെ ലക്ഷ്യമിട്ട് ട്രംപ്:  ഉടമസ്ഥാവകാശം അമേരിക്കന്‍ കമ്പനികളുടെ കൈകളിലാക്കാന്‍ നീക്കം

spot_img
spot_img

വാഷിംഗ്ടണ്‍: ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാമൂഹ്യമാധ്യമമായ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം അമേരിക്കന്‍ കമ്പനികളുടെ കൈകളിലെത്തിക്കാന്‍ പ്രസിഡന്റ് ഡൊണാല്‍ള്‍ഡ് ട്രെംപ് രംഗത്ത്. ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വില്‍പ്പനയ്ക്ക നടപടികള്‍ പുരോഗമിക്കുകയാണെന്നും
നാലു  ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനം അമേരിക്കന്‍ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം.

ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ഇതു വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ അഞ്ചു വരെ നീട്ടുകയോ  അല്ലെങ്കില്‍ അമേരിക്കയില്‍ നിരോധനം
ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നു ട്രംപ് പറഞ്ഞിരുന്നു. ജനുവരിയില്‍ എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ ടിക്ടോക്കിന് ട്രംപ് 75 ദിവസം കാലാവധി നല്‍കിയതാണ്. ഈ സമയപരിധി അടുക്കുന്നതിനിടെയാണു പരാമര്‍ശം. ജനുവരി 19ന് കോണ്‍ഗ്രസ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ്‌ലൈനായിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതോടെയാണ് ടിക് ടോക് താല്‍ക്കാലികമായി പ്രവര്‍ത്തനക്ഷമമായത്.

ടിക് ടോക് വില്‍പ്പനയ്ക്കുള്ള അവസാന തീയതി വൈകാന്‍ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ടിക് ടോക്കിനെ പൂര്‍ണമായും നിരോധിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളില്‍നിന്നുള്ള ചുവടുമാറ്റമാണു ട്രംപിന്റെ സമീപനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments