Tuesday, March 11, 2025

HomeAmericaസോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിനു നേരെ സൈബർ ആക്രമണം:  ആക്രമണത്തിനു പിന്നിൽ വൻ ശക്തികളെന്ന്...

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിനു നേരെ സൈബർ ആക്രമണം:  ആക്രമണത്തിനു പിന്നിൽ വൻ ശക്തികളെന്ന് മസ്ക്

spot_img
spot_img

 വാഷിംഗ്ടൺ : ലോക കോടീശ്വരൻ ഇലോൻ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയാ  പ്ലാറ്റ്ഫോമായ എക്സിനെതിരെ  ആക്രണം തുടരുന്നെന്ന് പരാതി.തുടര്‍ച്ചയായി ആഗോള തലത്തില്‍ ആക്രമണം നടത്തുകയാണെന്നും  . ഈ അതിക്രമത്തിന് പിന്നില്‍ സംഘടിതമായ വലിയ ഏതെങ്കിലും ഗ്രൂപ്പോ അല്ലെങ്കില്‍ രാജ്യമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇലോണ്‍ മസ്ക് പറയുന്നു.

. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനും ഒമ്പതിനും ഇടയില്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാനോ എന്തെങ്കിലും പോസ്റ്റ് ചെയ്യാനോ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് എക്സിനെതിരെയുള്ള ആക്രമണത്തെ പറ്റി ഇലോണ്‍ മസ്ക് പറയുന്നത്. 

ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതിപ്പെട്ടത്. സംഭവത്തോടുകൂടി പ്ലാറ്റ്ഫോമിന്‍റെ സുരക്ഷ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും മസ്ക് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments