ബൈജു ആലപ്പാട്ട്-കെ.സി.സി.എന്‍.എ, പി.ആര്‍.ഒ
ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി സി.എന്‍.എ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2025-2027) പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് മാര്‍ച്ച് 22 ശനിയാഴ്ച ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് കൗണ്ടിയിലുള്ള ഇന്‍ഡ്യന്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക് (IKCC NY) ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും.
അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചുകിടക്കുന്ന 24 ക്‌നാനായ യൂണിറ്റുകളുടെ നാഷണല്‍ ഫെഡറേഷനാണ് കെ.സി.സി.എന്‍.എ. ഓരോ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത 144 നാഷണല്‍ കൗണ്‍സില്‍ മെംബേഴ്സാണ് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്.
കെ.സി.സി.എന്‍.എയുടെ മുന്‍ പ്രസിഡന്റുമാരായ ബേബി മണക്കുന്നേല്‍ (ചെയര്‍പേഴ്‌സണ്‍), അലക്‌സ് (അനി) മഠത്തില്‍താഴെ, സിറിയക് കൂവക്കാട്ടില്‍ എന്നിവരടങ്ങിയ ഇലക്ഷന്‍ ബോര്‍ഡാണ് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത്. നോമിനേഷന്‍ പ്രോസസ്സിനുള്ള സമയം അവസാനിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മത്സരചിത്രം വ്യക്തമാകും.
ഇന്ത്യന്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക് ആതിഥേയത്വം വഹിക്കുന്ന കെ.സി.സി.എന്‍.എയുടെ പുതിയ നാഷണല്‍ കൗണ്‍സില്‍ മാര്‍ച്ച് 22 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രസിഡന്റ് ഷാജി എടാട്ടിന്റെ അധ്യക്ഷതയില്‍ റോക്ലാന്‍ഡ് കൗണ്ടിയിലുള്ള IKCC NY ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ചേരുന്നതാണ്. വിവിധങ്ങളായ കെ.സി സി.എന്‍.എ യുടെ വാര്‍ഷിക നടപടിക്രമങ്ങക്കൊപ്പം പുതിയ നാഷണല്‍ കൗണ്‍സില്‍ മെംബേഴ്‌സിന്റെ സത്യപ്രതിഞ്ജയും നടക്കും.
ഉച്ചക്കുശേഷം ഇലക്ഷന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌നുഷേശം 144 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചേര്‍ന്ന് കെ.സി.സി.എന്‍.എയുടെ അടുത്ത ടേമിലേക്കുള്ള ഭരണ സമിതിയെ ഹളരഞ്ഞെടുക്കും. പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്ക് പുറമെ റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരടങ്ങുന്നതാണ് ഭരണസമിതി.
പ്രസിഡന്റ് ഷാജി എടാട്ടിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജിപ്‌സണ്‍ പുറയംപള്ളില്‍, ജനറല്‍ സെക്രട്ടറി അജീഷ് പോത്തന്‍ താമ്രത്, ജോയിന്റ് സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, ട്രഷറര്‍ സമോന്‍ പല്ലാട്ടുമഠം വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാല്‍, ജോയിന്റ് ട്രഷറര്‍ നവോമി മാന്തുരുത്തിയില്‍ എന്നിവരടങ്ങിയ നിലവിലെ ഭരണസമിതി കഴിഞ്ഞ രണ്ടുവര്‍ഷം വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്.