വാഷിംഗ്ടൺ: സർക്കാർ ജീവനക്കാരുടെ ജോലിയിലെ കാര്യക്ഷമത ഉൾപ്പെടെ പരിശോധിക്കാനായി പ്രസിഡന്റ് ട്രoപ് നിയോഗിച്ച , ഡോജ് (DOGE)സംഘത്തിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ഡോജ് തലവൻ ഇലോൻ മസ്ക്.
സർക്കാർ കാര്യക്ഷമതാ വകുപ്പിലെ .ജീവനക്കാരുടെ നിലവിലെ എണ്ണം 100ആണ് . ഇത് ഇരട്ടിയാക്കുമെന്ന് മസ്ക് തന്നെയാണ് വ്യക്തമാക്കിയത്. സർക്കാർ ജീവനക്കാരുടെ എണ്ണം വെ വെട്ടിക്കുറയ്ക്കാനായി വെമ്പൽ കെ കൊള്ളുന്ന മസ്ക് തന്നെയാണ് സ്വന്തം സ്റ്റാഫ് ഇരട്ടിയാക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതെന്നതാണ് ശ്രദ്ധേയം.
ട്രംപിന്റെ ഉപദേശകനും ശത കോടീശ്വരനുമായ മസ്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്: ഫെഡറൽ ഏജൻസികളിലെ മിക്കതിലും ഇതിനകം പ്രവർത്തിക്കുന്ന സർക്കാർ കാര്യക്ഷമത വകുപ്പിലെ തന്റെ സ്റ്റാഫിന്റെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഉണ്ട് .
ഫോക്സ് ബിസിനസ്സിലെ അഭിമുഖത്തിലാണ് മസ്ക് നയം വ്യക്തമാക്കിയത്. ഡോജിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഡെമോക്രാറ്റുകൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റിലെ അംഗങ്ങൾ എന്നിവരിൽ നിന്ന് ഉയരുന്ന എതിര്‍പ്പുകൾ അദ്ദേഹത്തിന്റെ ബജറ്റ് കുറയ്ക്കൽ സംഘത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായി വ്യക്തമാക്കി.
മസ്കിന്റെ സംഘം വ്യാപകമായി വിപുലീകരിക്കപ്പെട്ടതുകൊണ്ട്, സംസ്ഥാന അറ്റോർണികളും മറ്റ് വാദികളുമാണ് മസ്കും ഡോജും അവരുടെ അധികാരം കടന്നുപോയതായി വാദിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മസ്ക് വ്യക് ക്തമായ മറുപടി നല്കിയില്ല