വാഷിംഗ്ടണ്‍: അമേരിക്കന്‍ വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ലിങ്കിന്റെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക്. ഇത് സംബന്ധിച്ച് എയര്‍ടെല്ലും സ്റ്റാര്‍ലിങ്കും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ഈ കരാര്‍ ഒപ്പുവെച്ചതോടെ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിക്ക് ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ നല്കാന്‍ അനുമതി നല്കുന്നു.
കരാര്‍ നിലവില്‍ വരുന്നതോടെ സ്്റ്റാര്‍ ലിങ്കിന്റെ ഉപകരണങ്ങള്‍ എയര്‍ടെല്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിക്കാനും അവസരമൊരുങ്ങും. എയര്‍ടെല്‍ സ്റ്റാര്‍ ലിങ്കിന്‍രെ സേവനം ഉപോയഗിച്ച് ദൂരെ സ്ഥലങ്ങളിലുള്ള സ്‌കൂളുകള്‍, ആരോഗ്യമേഖലകള്‍ തുടങ്ങിയിവിടങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യത കുറവുള്ള സ്ഥലങ്ങളില്‍ സ്റ്റാര്‍ലിങ്കിന്റെ സേവനം എയര്‍ടെല്ലിന് മുതല്‍ക്കൂട്ടാവും
‘സ്റ്റാര്‍ലിങ്ക് എയര്‍ടെല്ലിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു നിര്‍ണായക നേട്ടമാണെന്നും അടുത്ത തലമുറ സാറ്റലൈറ്റ് കണക്റ്റിവിറ്റിയിലേക്ക് തങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ തെളിയിക്കുന്നുവെന്നും ് ഭാര്‍തി എയര്‍ടെല്‍ മാനേജിംഗ് ഡയറക്ടര്‍, വൈസ് ചെയര്‍മാന്‍ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
‘സ്‌പേസ്എക്സിന്റെ ടീമിന്, ഇന്ത്യയില്‍ എയര്‍ ടെല്ലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ബിസ്‌നസില്‍ വലിയ പ്രാധാന്യമുണ്ടെന്നു് സ്‌പേസ്എക്സിന്റെ പ്രസിഡന്റ് ഗ്വിന്‍ ഷോറ്റ്വെല്‍ പറഞ്ഞു