വാഷിംഗ്ടൺ: താരിഫ് ചുമത്തുന്നതിൽ ഒളിച്ചുകളി തുടരുന്നു. കനേഡിയൻ ഉത്പന്നങ്ങൾക്ക് ഇന്നലെ ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഇന്ന് പുന പരിശോധിക്കുമെന്ന് വ്യക്തമാക്കി. കാനഡ പ്രഖ്യാപിച്ച വെെദ്യുതി സർചാർജിൽ കാനഡയെ സമ്മർദത്തിലാക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യമെന്ന സൂചനയുണ്ട്.
കാനഡയിലെ സ്റ്റീൽ- അലുമിനിയം ഉൽപന്നങ്ങൾക്ക് യുഎസിൽ 50 ശതമാനം തീരുവ ചുമത്തിയ നടപടിയാണ് പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നല്കി കിയത്. കറനഡയിലെ ഒന്റാരിയോ പ്രവിശ്യ മൂന്ന് യുഎസ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി സർചാർജ് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ട്രംപ് 50 ശതമാനമായി തീരുവ ഉയർത്തിയത്. എന്നാൽ അമേരിക്കയുമായുള്ള ചർച്ചകൾക്ക് ശേഷം ഒൻ്റാരിയോ ഈ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു.
വൈദ്യുതി സർചാർജ് മരവിപ്പിക്കാനുള്ള കാനഡയുടെ തീരുമാനം അധിക തീരുവ ചുമത്തിയ നടപടിയിൽ മാറ്റമുണ്ടാക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെചോദ്യത്തിനു താൻ അക്കാര്യം പരിശോധിക്കുകയാണെന്നും ഒരുപക്ഷെ അങ്ങനെയായിരിക്കാം എന്നുമായിരുന്നു ട്രംപിൻ്റെ മറുപടി.
കാനഡയിൽനിന്ന് അമേരിക്കൻ വിപണിയിലെത്തുന്ന അലുമിനിയം, സ്‌റ്റീൽ ഉൽപന്നങ്ങളുടെ തീരുവ 50 ശതമാനം ഉയർത്തി കഴിഞ്ഞദിവസമാണ് ട്രംപ് തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ വാണിജ്യ സെക്രട്ടറിക്ക് നിർദേശം നൽകിയതായി ട്രംപ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ അറിയിക്കുകയായിരുന്നു.നാളുകളായി ഈടാക്കുന്ന അമിത നികുതികൾ കാനഡ ഒഴിവാക്കിയില്ലെങ്കിൽ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രിൽ രണ്ടുമുതൽ ഗണ്യമായി വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.