Wednesday, March 12, 2025

HomeAmericaവനിതാ കൂട്ടായ്മയുടെ ഉത്സവമായി ബെൻസൻവിൽ ഇടവക വനിതാദിനാഘോഷം

വനിതാ കൂട്ടായ്മയുടെ ഉത്സവമായി ബെൻസൻവിൽ ഇടവക വനിതാദിനാഘോഷം

spot_img
spot_img

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ അന്താരാഷ്ട്ര വനിതാദിനം വിമൻസ് മിനിട്രിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.

വി. കുർബ്ബാനയ്ക്ക് ശേഷം എല്ലാ വനിതകളും സ്ത്രീകളിൽ അനുഗ്രഹീതയായ പരി. കന്യകാമറിയത്തിന് പുഷ്പങ്ങൾ സമർപ്പിച്ചു. തുടർന്ന് ഇടവകയിലെ ഏറ്റവും മുതിർന്ന വനിതയെ ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് അദ്ദേഹം പ്രത്യേകം പ്രാർത്ഥന ചൊല്ലി എല്ലാവരെയും ആശീർവ്വദിച്ചു.

തുടർന്ന് “സ്ത്രീ ശാക്തീകരണം കുടുംബത്തിൽ” എന്ന വിഷയത്തെക്കുറിച്ച് ഫാ. ബിൻസ് ചേത്തലിൽ സെമിനാർ നയിച്ചു. വനിതകളുടെ കുട്ടായ്മയിൽ നാട്ടിൽ മരണപ്പെട്ട അമ്മയായ ഷൈനിയുടെയും മക്കളുടെയും ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥിച്ചു.

പരിപാടികളിൽ നൂറു കണക്കിന് വനിതകൾ പങ്കെടുത്തു. വിമൻസ് മിനിസ്ട്രി കോർഡിനേറ്റർ മേഴ്‌സി ചെമ്മലക്കുഴിയുടെ നേതൃത്വത്തിലുളള എക്സിക്യുട്ടീവ് അംഗങ്ങൾ വനിതാദിനാഘോഷത്തിന് നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments