വാഷിംഗ്ടണ്‍: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ തീരുവ ഈടാക്കുന്നതില്‍ ഇന്ത്യയും പിന്നിലല്ലെന്ന ആരോപണവുമായി യുഎസ്. അമേരിക്കന്‍ മദ്യത്തിന് 150 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് വ്യക്തമാക്കി. മദ്യത്തിനു പുറമേ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100 ശതമാനമോ അതില്‍ കൂടുതലോ തീരുവയാണ് ചുമത്തുന്നത്.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഈടാക്കുന്ന തീരുവ സംബന്ധിച്ച് സംസാരിച്ചപ്പോഴാ്ണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘അമേരിക്കന്‍ ചീസിനും ബട്ടറിനും കാനഡ 300 ശതമാനം തീരുവയാണ് ചുമത്തുന്നത്. ്. ജപ്പാന്‍ അരിക്ക് 700 ശതമാനം തീരുവയാണ് ചുമത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് ബേര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കി ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ബേര്‍ബന്‍ വിസ്‌കി കൂടുതലായും യുഎസില്‍ നിന്നാണ് ഇന്ത്യയിലെത്തുന്നത്.