ഒട്ടാവ: അമേരിക്ക കാനഡയ്ക്കെതിരേ പ്രഖ്യാപിച്ച തീരുവ യുദ്ധത്തിൽ തിരിച്ചടിച്ച് കാനഡ. അമേരിക്കയിൽ നിന്നുള്ള 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ഇന്നലെ അധിക തീരുവ പ്രഖ്യാപിച്ചു.
ഇന്നുമുതൽ അത് പ്രാബല്യത്തിൽ വരും. കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് അമേരിക്കൻ നികുതി ചുമത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച കാനഡ 20.7 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചത്.
അമേരിക്കയിൽ നിന്നുള്ള കമ്പ്യൂട്ടർ, കായിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിലയെ തീരുവ ബാധിക്കുമെന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 25 ശതമാനം ലെവി ചുമത്തിയതിന് മറുപടിയായായാണ് കാനഡയുടെ നടപടി. അമേരിക്കൻ നടപടി ന്യായീകരിക്കാനാവാത്തതാണെന്ന് ലെബ്ലാങ്ക് വിശേഷിപ്പിച്ചു.