Friday, March 14, 2025

HomeAmericaട്രംപിനു നേരെ വടി എടുത്ത് കോടതി: പിരിച്ചുവിട്ട ഫെഡറൽ ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്

ട്രംപിനു നേരെ വടി എടുത്ത് കോടതി: പിരിച്ചുവിട്ട ഫെഡറൽ ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്

spot_img
spot_img

വാഷിംഗ്ടൺ: സർക്കാർ മേഖലയിലെ ജീവനക്കാരെ പിരിച്ചുവിട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി അസാധുവാക്കി കോടതി . ഇത്പ്ര സിഡന്റ് ഡോണൾഡ് ട്രംപിനു തിരിച്ചടിയായി.

വിവിധ വകുപ്പുകളിലെ പിരിച്ചുവിട്ട ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന്   മേരിലാൻഡ് ഫെഡറൽ ജഡ്‌ജി വില്യം അൽസാപ് ഉത്തരവിട്ടു.ഓഫിസ് ഓഫ് പഴ്സനൽ മാനേജ്മെന്റും ഡയറക്‌ടർ ചാൾസ് ഇസൈലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ജഡ്‌ജി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 13, 14 തീയതികളിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ വെറ്ററൻസ് അഫേഴ്സ‌്, കൃഷി, പ്രതിരോധം, , ഇന്റീരിയർ, ട്രഷറി വകുപ്പ് മേധാവികളോട് കോടതി നിർദേശിച്ചു.

ഫെഡറൽ കോടതിയുടെ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകി. ജീവനക്കാരെ പുനർനിയമിക്കാനുള്ള ഫെഡറൽ കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ പോരാടുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments