വാഷിംഗ്ടണ്‍: മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍വംശയജായ അമേരിക്കന്‍ ബഹിരാകാശ യാത്രികയായ സുതിനാ വില്യംസിനേയും സഹയാത്രികരേയും തിരികെ എത്തിക്കാനായുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ-10 ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ വിക്ഷേപണ തറയില്‍ നിന്നാണ് ഫാല്‍ക്കണ്‍ ഒന്‍പത് റോക്കറ്റില്‍ ക്രൂ -10 വിക്ഷേപിച്ചത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.33നായിരുന്നു വിക്ഷേപണം. നാസയും സ്‌പേസ്എക്‌സും ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്. ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യമാണ് വിജയകരമായി വിക്ഷേപിച്ചത്.കഴിഞ്ഞ ജൂണിലാണ് സുനിതയും ബുച്ച് വില്‍മോറും ഐഎസ്എസില്‍ കുടുങ്ങിയത്. ക്രൂ ഫ്‌ലൈറ്റിന്റെ ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ പ്രൊപ്പല്‍ഷനില്‍ തകരാര്‍ സംഭവിച്ചതോടെയാണ് ഇവരുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര മാസങ്ങളോളം വൈകിയത്.ഇന്നു പുലര്‍ച്ചെ പറന്നുയര്‍നന് സ്‌പേസ് ക്രൂ പത്തില്‍ നാലു പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്. നാസയുടെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷി, റഷ്യന്‍ റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് 10 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്്ക യാത്ര തിരിച്ചത്.
ഇവരുമായുള്ള പേടകം ബഹിരാകാശത്ത് എത്തുന്നതോടെസുനിത വില്യംസ്, നിക്ക് ഹേഗ്, ബുച്ച് വില്‍മോര്‍, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് തിരികെ വരാന്‍ സാധിക്കും. ഇതോടെ മാസങ്ങളായുള്ള അനിശ്ചിതത്വത്തിനും നിരാമകാകുംഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം സാങ്കേതിക പ്രശ്നം കാരണം നേരത്തെ മാറ്റിവച്ചിരുന്നു.