Saturday, March 15, 2025

HomeAmericaതീരുവ യുദ്ധത്തിൽകൈ പൊള്ളി മസ്ക്:  ടെസ്ല‌യുടെ വില്പനയിൽ വൻ ഇടിവ്

തീരുവ യുദ്ധത്തിൽകൈ പൊള്ളി മസ്ക്:  ടെസ്ല‌യുടെ വില്പനയിൽ വൻ ഇടിവ്

spot_img
spot_img

വാഷിങ്ടൻ : രണ്ടാം തവണ അധികാരത്തിൽ എത്തിയതിനു പിന്നാലെ പ്രസിഡന്റ്  ട്രംപ്  നടപ്പാക്കിയ തീരുവ യുദ്ധത്തിൽ കൈ പൊള്ളി ട്രംപിന്റെ വിശ്വസ്ഥനും അമേരിക്കൻ ശതകോടിശ്വരനുമായ ഇലോൺ മസ്ക്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി 

 ഇലോൺ മസ്ക് രംഗത്തെത്തി. .ട്രം പിന് പിന്തുണ പ്രഖ്യാപിച്ച് മസ്ക് രാഷ്ട്രിയത്തിലേക്ക്  പ്രവേശിച്ചതിനു പിന്നാലെ ഇലോൺ മസ്കിന്റെ ഉടമസ്‌ഥതയിലുള്ള വാഹന നിർമാതക്കളായ ടെസ്ലയ്ക്ക് ലോകമെമ്പാടും വലിയ ഇടിവു സംഭവി ടെച്ചിരുന്നു. ഇതോടെയാണ് തീരുവ വർധനയ്ക്കെതിരെ ഡോജ് മേധാവിയായ  മസ്‌ക് തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

.

മസ്ക‌ിന്റെ ആസ്തിയിൽ 120 ബില്യൻ ഡോളറിന്റെ  ഇടിവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫുകൾ ഇലക്ട്രിക് വാഹന മേഖലയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ടെസ്ല മുന്നറിയിപ്പ് നൽകുന്നുണ്ട്.

ന്യായമായ വ്യാപാരത്തെ

പിന്തുണയ്ക്കുന്നുണ്ടെങ്കിലും തീരുവ വർധന പോലുള്ള തീരുമാനങ്ങൾ യുഎസ് കമ്പനികളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു യുഎസ് ഭരണകൂടത്തിന് ടെസ്ല അയച്ച കത്തിൽ പറയുന്നുണ്ട്.  യുഎസ് വ്യാപാര നടപടികളോട് മറ്റു രാജ്യങ്ങൾ പ്രതികൂല നിലപാട് സ്വീകരിക്കുന്നത് യുഎസിൽ നിന്നുള്ള കയറ്റുമതിക്കാരെ ദോഷകരമായി ബാധിക്കുന്നുവെന്നും വലിയ പ്രത്യാഘാതങ്ങൾക്ക് ഇവർ വിധേയരാകുന്നുവെന്നും കത്തിൽ ടെസ്ല‌ ചൂണ്ടിക്കാട്ടുന്നു.

‘തീരുവ വർധ ടെസ്ല‌യ്ക്ക് വലിയ തോതിൽ വിൽപ്പന നടന്നിരുന്ന ജർമനിയിൽ മാത്രം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 70% ത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു.

പോർച്ചുഗലിൽ ടെസ്ലയുടെ വിൽപ്പനയിൽ 50 ശതമാനം ഇടിവും ഫ്രാൻസിൽ 45 ശതമാന ഇടിവുമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വീഡനിൽ 42ശതമാനവും  നോർവേയിൽ 48 ശതമാനവും വിൽപ്പന കുറഞ്ഞിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments