Saturday, March 15, 2025

HomeAmerica'എമ്പുരാന്‍' ട്രെയിലര്‍ റിലീസ് ടൈംസ് സ്‌ക്വയറില്‍ ഞായറാഴ്ച

‘എമ്പുരാന്‍’ ട്രെയിലര്‍ റിലീസ് ടൈംസ് സ്‌ക്വയറില്‍ ഞായറാഴ്ച

spot_img
spot_img

ന്യുയോര്‍ക്ക് : മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘എമ്പുരാന്റെ’ റിലീസിനോടനുബന്ധിച്ച് ടൈംസ് സ്‌ക്വയറില്‍ വിഡിയോ വാളില്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു. അമേരിക്കയിലെ ലാലേട്ടന്‍ ഫാന്‍സിന്റെ ഏറ്റവും വലിയ ഈ ഒത്തുകൂടല്‍ സംഘടിപ്പിക്കുന്നത് ആശിര്‍വാദ് ഹോളിവുഡ് ആണ്. ട്രെയിലറിനിടയില്‍ വേറെയും വലിയൊരു സര്‍പ്രൈസ് ഉണ്ടാകുമെന്നും പറയുന്നു.

കലാശ്രി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നൃത്തപ്രകടനം ഈ ഒത്തുകൂടലിന് മാറ്റ് കൂട്ടും. ജിത്തു ജോബ് കോട്ടാരക്കര പ്രീന മോന്‍സി നയിക്കുന്ന നൃത്തസംഘം വിവിധ നൃത്തങ്ങള്‍ അവതരിപ്പിക്കും. എല്ലാവരും വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ് ഇതില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. എമ്പുരാന്‍ ട്രെയ്ലര്‍ റിലീസ് ടൈം സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ മാര്‍ച്ച് 16 ന് 4 മണിക്ക് നടക്കും.

വിഡിയോഗ്രഫി ആന്‍ഡ് ഫോട്ടോഗ്രാഫി: ബെന്‍സി ആരേക്കല്‍, സനു ജോസഫ്, റോഷിന്‍ ജോര്‍ജ്ജ്. ഡ്രംസ്: റോഷിന്‍ മാമ്മന്‍ ആന്‍ഡ് ടീം. ഫാന്‍സ് മീറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍: സഞ്ജയ് ഹരിദാസ്, ഗിഗിന്‍ രാഘവന്‍, റോഷിന്‍ ജോര്‍ജ്ജ്, അലക്സ് ജോര്‍ജ്ജ്, ബിജോ കൈതക്കോട്ടില്‍, സ്വരൂപ്പ് ബോബന്‍. മാര്‍ച്ച് 27നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എമ്പുരാന്‍ റിലീസിനെത്തുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments