വാഷിംഗ്ടണ്‍: : സ്റ്റാര്‍ബക്‌സ് ഔട്ട് ലെറ്റില്‍ നിന്നും വിതരണത്തിനായി കൊണ്ടുപോയ ചൂടുപാനീയം വിതരണക്കാരന്റെ ശരീരത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ വിതരണക്കാരന് 434 കോടിയോളം നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്. 2020 ഫെബ്രുവരി എട്ടിനു ലോസ് ഏഞ്ചല്‍സിലെ സ്റ്റാര്‍ബക്സ് ഡ്രൈവ് ത്രൂ ഔട്ട്ലറ്റിലായിരുന്നു സംഭവം. നഷ്ടപരിഹാരം നല്കണമെന്ന ഉത്തരവിട്ടത് കാലിഫോര്‍ണിയ കോടതിയാണ്. ഡെലിവറി ജീവനക്കാരനായ മൈക്കേല്‍ ഗാര്‍ഷ്യ നല്കിയ പരാതിയിലാണ കോടതി ഉത്തരവിട്ടത്.
സ്റ്റാര്‍ബക്സില്‍ ഔട്ട്‌ലെറ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് വിതരണം ചെയ്യുന്നതിനായി പാനീയവുമായി പോകുന്നതിനിടയിലാണ് ഡെലിവറി ജീവനക്കാരനായ മൈക്കേല്‍ ഗാര്‍ഷ്യക്ക് പരിക്കേല്‍ക്കുന്നത്. ചൂടു പാനീയം തന്റെ മടിയില്‍ തെറിച്ചു വീണതിനെ തുടര്‍ന്ന് നാഡീക്ഷതം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് മൈക്കേലിന് സംഭവിച്ചത്. കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് സ്റ്റാര്‍ബക്സിനെതിരായ ആരോപണം.
‘മൂന്ന് ബോട്ടില്‍ പാനീയങ്ങളാണ് താന്‍ ഡെലിവറിക്കായി കൊണ്ടു പോയതെന്നും അതില്‍ കടുത്ത ചൂടുള്ള പാനീയത്തിന്റെ അടപ്പ് നന്നായി അടയക്കാതിരുന്നതുമൂലം തുറന്ന് തന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നതായി മൈക്കേല്‍ വ്യക്തമാക്കി.
. എന്നാല്‍ ആരോപണങ്ങള്‍ കോടതി ഉത്തരവിനെതിരെ സ്റ്റാര്‍ബക്സ് അപ്പീല്‍ നല്കുമെന്നറിയിച്ചു.