ഒട്ടാവ: തീരുവ യുദ്ധത്തിനു പിന്നാലെ അമേരിക്ക-കാനഡ ബന്ധം കൂടുതൽ വഷളാകുന്നു. മാർക്ക് കാർണി പുതിയ കനേഡിയൻ പ്രസിഡന്റ് ആയതിനു പിന്നാലെ, അമേരിക്കൻ നിർമ്മിത എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് പകരം അന്വേഷിക്കുകയാണെന്ന് കനഡേയിൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പറഞ്ഞു
പുതിയ മന്ത്രിസഭ തീരുമാന പ്രകാരമാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് പകരം അന്വേഷിക്കുന്നത്. കാനഡയിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡടന്റ് ഡൊണാൾഡ് ട്രംപ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കാനഡയുടെ തീരുമാനം. കനേഡിയൻ വ്യോമസേനക്ക് വേണ്ടത് F-35 യുദ്ധവിമാനങ്ങളായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ മറ്റ് ബദലുകളും ഞങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ബ്ലെയർ സിബിസിയോട് പറഞ്ഞു.