ഹ്യുസ്റ്റണ്‍: ആത്മീയ നിറവില്‍ ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി (H.K.C.S) ക്‌നായി തൊമ്മന്‍ ദിനം ആചരിച്ചു ഇക്കഴിഞ്ഞ മാര്‍ച്ച് 8-ന് ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ദിനാചരണത്തില്‍ ഹ്യുസ്റ്റണ്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയിലെ എണ്ണൂറോളം വിശ്വാസികള്‍ പങ്കെടുത്തു.




പൊതുസമ്മേളനത്തില്‍ ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി ജോയിന്റ് സെക്രട്ടറി സ്മിതോഷ് അറ്റുകുന്നേല്‍ സ്വാഗതമാശംസിച്ചു. പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതന്‍ ഷിബു പീടികയില്‍ മുഖ്യാതിഥി ആയിരുന്നു. ക്‌നാനായ സമൂഹത്തിന്റെ കെട്ടുറപ്പിനെ കുറിച്ചും, പരസ്പര സഹകരണത്തിലൂടെ ഈ സമൂഹത്തിനുണ്ടായ ഉയര്‍ച്ചയെ കുറിച്ചും ക്‌നാനായക്കാരന്‍ അല്ലാത്ത തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം വിശദീകരിച്ചു.




സമ്മേളനത്തിന്റെ ഭാഗമായി ഹ്യുസ്റ്റണ്‍ ക്‌നാനായ കുടിയേറ്റത്തിനു കാരണഭൂതരായ മാര്‍ഗദര്‍ശികളെ ആദരിച്ചു. പ്രസിഡന്റ് വിക്ടര്‍ തോമസ് നീട്ടുകാട്, വൈസ് പ്രസിഡന്റ് നീതു സിംപ്‌സണ്‍ വലിയമറ്റത്തില്‍ തുടങ്ങിയവര്‍ പയനീയേഴ്‌സ് അവാര്‍ഡ് പരിപാടിക്കു നേതൃതൂം നല്‍കി. തുടര്‍ന്ന് ഹ്യൂസ്റ്റനിലെ ക്‌നാനായ കലാകാരന്മാര്‍ ഈ അവതരിപ്പിച്ച ‘ഇയ്യോബിന്റെ കല്യാണം’ എന്ന സമൂഹിക ഹാസ്യ നാടകം സമ്മേളനത്തിന്റെ മാറ്റുകൂട്ടി.




തുടര്‍ന്ന് ഹ്യൂസ്റ്റണ്‍ കെ.സി.എസിലെ തന്നെ ഗായകര്‍ ഒന്നുചേര്‍ന്ന് നടത്തിയ ലൈവ് ഗാനമേള എല്ലാവരുടെയും പ്രശംസ നേടി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജെനി ടോണി തുണ്ടിയിലും, സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ അമൃത ജോയി ഇല്ലിക്കപറമ്പിലും ഈ അനുസ്മരണ ദിന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു.

ക്‌നാനായ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ഗോത്ര പിതാവായ ക്‌നായി തൊമ്മന്റെ ഈ അനുസ്മരണ ദിവസത്തില്‍ വന്നു പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും സെക്രട്ടറി ജോംസ് മാത്യു കിഴക്കേകാട്ടില്‍ നന്ദി പറഞ്ഞു. വിഭവ സമൃദ്മായ സ്‌നേഹ വിരുന്നോടുകൂടി പരിപാടികള്‍ അവസാനിച്ചു.