വാഷിംഗ്ടൺ: മധ്യകിഴക്കൻ അമേരിക്കയിലും തെക്കൻ സംസ്ഥാനങ്ങളിലും വീശിയടിച്ച ചുഴലിക്കാറ്റിക്കാറ്റിൽ മരണം 40 ആയി.മിസോറി, ആർക്കൻസാസ്, ടെക്‌സാസ്, ഒക്ലഹോമ, കാൻസാസ്, അലബാമ, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിലാണ് മരണങ്ങൾ സ്ഥിരീകരിച്ചത്.
ശക്തമായ ചുഴലിയിൽ മിസോറിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഇവിടെ12 ജീവനുകൾ നഷ്ടമായി. കാൻസാസിൽ പൊടിക്കാറ്റ് മൂലമുണ്ടായ വാഹനാപകടത്തിൽ എട്ട് പേരാണ് മരണപ്പെട്ടത്. മിസിസിപ്പിയിൽ ആറു മരണം റിപ്പോർട്ട് ചെയ്തു, ആർക്കൻസാസിലും ടെക്‌സാസിലും മൂന്ന് വീതം മരണങ്ങൾ സംഭവിച്ചു. അലബാമയിലും ഒക്ലഹോമയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴയും കാറ്റും മൂലം വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് 3,40,000-ലധികം ഉപഭോക്താക്കൾ കൈ വൈദ്യുതി ഇല്ലാതെ ദുരിതത്തിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുഗതിയിലാണ് നടക്കുന്നത്.സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾക്ക് എല്ലാ സഹായങ്ങളും സേന നൽകുന്നുണ്ടെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഈ കൊടുങ്കാറ്റിന്റെ സഞ്ചാര പഥം കിഴക്കോട്ട് ആയതിനാൽ പിറ്റ്സ്ബർഗ്, എറി (പെൻസിൽവേനിയ), ജാക്സൺവിൽ (ഫ്ലോറിഡ), ക്ലീവ്ലൻഡ് (ഒഹിയോ), ഷാർലറ്റ്, റാലി (ഉത്തരക്കൊറിയ) തുടങ്ങിയ നഗരങ്ങൾ അപകട സാധ്യതയിലായിരിക്കുകയാണ്. ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഒക്ലഹോമയിൽ വൻ കാട്ടുതീയും കൊടുങ്കാറ്റും മൂലം 100-ലധികം പേർക്ക് പരിക്കേറ്റു, ആർക്കൻസാസിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ഉപഭോക്താക്കൾ വൈദ്യുതി ഇല്ലാതെ കഴിയുകയും ചെയ്തു.