Saturday, April 19, 2025

HomeAmericaവോയ്സ് ഓഫ് അമേരിക്കയിൽ കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു: മാർച്ചിൽ ജോലി അവസാനിക്കുമെന്ന് അറിയിപ്പ്

വോയ്സ് ഓഫ് അമേരിക്കയിൽ കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു: മാർച്ചിൽ ജോലി അവസാനിക്കുമെന്ന് അറിയിപ്പ്

spot_img
spot_img

വാഷിംഗ്ടൺ: മാധ്യമ സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളിൽ വാർത്തകൾ എത്തിക്കാനായി അമേരിക്ക കേന്ദ്രീകരിച്ച് ആരംഭിച്ച വോയ്‌സ് ഓഫ് അമേരിക്കയിൽ  നിന്ന് ജീവനക്കാരെ  വ്യാപകമായി പിരിച്ചു വിടുന്നു.. അമേരിക്കൻ പ്രസിഡന്റ് 

അമേരിക്കൻ സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വോയ്‌സ് ഓഫ് അമേരിക്കയിൽ നിന്നുളള പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചിരിക്കുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ​ഗവൺമെന്റാണ് . കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ഇ മെയിൽ സന്ദേശം വഴിയാണ് പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചത്. . മാർച്ച് അവസാനത്തോടെ പിരിഞ്ഞു പോകണമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. 

മാർച്ച് അവസാനം മുതൽ ജോലി നിർത്തണമെന്നും ഓഫീസിലേക്ക് പ്രവേശിക്കരുതെന്നും സിസ്റ്റം ഉപയോ​ഗിക്കാൻ അനുവാദമില്ലെന്നും ഇ-മെയിൽ സന്ദേശം ലഭിച്ചതായി പ്രമുഖ വാർ‌ത്താ ഏജൻസിയായ എഎഫ്പി സ്ഥിരീകരിച്ചിട്ടുണ്ട്. 

വോയ്സ് ഓഫ് അമേരിക്കയുടെ തൊഴിലാളികളിൽ ഭൂരിഭാഗവും കരാർ തൊഴിലാളികളാണ്. . പല കരാറുകാരും യുഎസ് പൗരന്മാരല്ല. പിരിച്ചു വിടൽ തുടരുമ്പോൾ അവരിൽ ഭൂരിഭാ​ഗവും സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ട അവസ്ഥയും വന്നേക്കാം. 

അതേ സമയം നിയമ പരിരക്ഷകളുള്ള സ്ഥിര ജീവനക്കാരായ തൊഴിലാളികൾക്കൊന്നും ഇത് വരെ ഇ- മെയിൽ സന്ദേശം ലഭിച്ചിട്ടില്ല. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ തുടരാനും ജോലി ചെയ്യരുതെന്ന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ‍മാധ്യമ സ്വാതന്ത്ര്യമില്ലാത്ത 49 ഭാഷകളിൽ വാർത്തകൾ എത്തിക്കുവാനായി രണ്ടാം ലോകമഹായുദ്ധകാലത്താണ് വോയ്സ് ഓഫ് അമേരിക്ക എന്ന ഏജൻസി ആരംഭിക്കുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments