ഹൂസ്റ്റൺ:പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമ ദിനത്തോട് അനുബന്ധിച്ച് ‘പാമ്പാടി തിരുമേനി യുഎസ്എ’ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ ഇവാനിയോസ് നിർവഹിച്ചു.
ഫാ. ഡോ. വർഗീസ് വർഗീസ് മീനടത്തിന്റെ പാമ്പാടി തിരുമേനിയെക്കുറിച്ചുള്ള ‘എന്നെന്നും പൂക്കുന്ന സ്നേഹവസന്തം’ പ്രഭാഷണം സംപ്രേക്ഷണം ചെയ്തു.
ഏപ്രിൽ 5ന് ഊർശേലം അരമന ചാപ്പലിൽ വിശുദ്ധ കുർബാനയും അനുസ്മരണ പ്രഭാഷണവും തുടർന്ന് നേർച്ച വിളമ്പും പ്രഭാത ഭക്ഷണവും ഉണ്ടായിരിക്കും.