ന്യൂയോർക്ക്: അമേരിക്കയിൽ കുതിച്ചുയർന്ന മുട്ടവില പിടിച്ചു നിർത്താൻ നടത്തിയ നീക്കങ്ങളൊന്നും വിജയിക്കുന്നില്ല. രാജ്യത്ത് മുട്ട വില വർധിച്ചിരിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാൻ യുഎസിലെ ട്രംപ് ഭരണകൂടം നീക്കവുംവി ജയത്തിലെത്തുന്നില്ല.. യൂറോപ്യൻ രാജ്യങ്ങളായ ഫിൻ ലാൻഡ്. ഡെൻമാർക്ക് എന്നിവി ടങ്ങളിൽനിന്ന് മുട്ട എത്തിക്കാനു ള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും അവർ തയാറല്ലെന്ന മറു പടിയാണു ലഭിച്ചത്.
യുഎസ് വിപണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലാത്തതിനാൽ ആവശ്യം നിരസിക്കുകയാ ണെന്ന് ഫിൻലാൻഡിലെ ഫിന്നിഷ് പൗൾട്രി അസോസിയേഷൻ നുറിയിച്ചു. ഫിൻലാൻഡിന് യു സിലേക്ക് മുട്ടകൾ കയറ്റി അയയ്ക്കാനുള്ള ദേശീയ അനുമ തി ഇല്ലെന്നും ഇത് സംബന്ധിച്ച അംഗീകൃത ചട്ടങ്ങൾ ഒന്നും നി ലവിലില്ലെന്നും അവർ ചൂണ്ടി ക്കാട്ടി. പക്ഷിപ്പനി മൂലം കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി യതാണു യുഎസിൽ മുട്ട വില വ ർധിക്കാൻ കാരണം. ട്രംപ് അധി കാരമേറ്റ് ആദ്യദിനംതന്നെ മുട്ട വില കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഭരണം ഒരു മാസം പിന്നിട്ടപ്പോൾ മുട്ടവില 59 ശതമാനം വർധിച്ചു. മാർച്ച് ആദ്യവാരം ഒരു ഡസൻ മുട്ടയ്ക്ക് എട്ടു ഡോളർ എന്ന നിലയിൽ എത്തിയിരുന്നു. ഇപ്പോൾ അത് ആറ് ഡോളറായിട്ടുണ്ടെങ്കിലും വില ഉയർന്നുതന്നെയാണ് നിൽ ക്കുന്നത്.