വാഷിംഗ്ടണ്‍: അമേരിക്കന്‍ സേനയില്‍ ട്രാന്‍സ് വിഭാഗക്കാരെ ഉള്‍പ്പെടുത്തുന്നതിനു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് കോടതി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ട്രാന്‍സ് വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അവകാശം കവര്‍ന്നെടുക്കുന്നതാണെന്നു ഉത്തരവ് തടഞ്ഞുകൊണ്ടുള്ള വിധിന്യായത്തില്‍ ജഡ്ജ് അന റെയസ് പറഞ്ഞു.
‘തീരുമാനം പൊതുതലത്തില്‍ വാദപ്രതിവാദങ്ങള്‍ സൃഷ്ടിക്കുമെന്നറിയാം. ജനാധിപത്യ സംവിധാനത്തില്‍ അതു സ്വാഭാവീകമാണ്. സമൂഹത്തില്‍ എല്ലാവരും ബഹുമാനത്തിന് അര്‍ഹരാണ്.’ ജഡ്ജ് പ്രസ്താവിച്ചു.
കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് യു എസ് സൈന്യത്തിലെ ലഫറ്റനന്റ് കേണലും ട്രാന്‍സ്ജന്റെറുമായ നിക്കോളാസ് ടല്‍ബോട്ട് പറഞ്ഞു. കോടതി ഉത്തരവിനെ ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ ജഡ്ജിയുടെ ഉത്തരവിനെ വിമര്‍ശിച്ചു.
ജനുവരി 27ന് ട്രംപ് പുറത്തിറക്കിയ ഉത്തരവില്‍ ലിംഗ സ്വത്വം സൈനികരുടെ ആത്മാര്‍തഥയെയും, അച്ചടക്കത്തെയും, സ്വാധീനിക്കുമെന്നും ട്രാന്സ് ജന്റര്‍ സ്വത്വം അതിന് തടസ്സമാണെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ജന്റര്‍ ഡിസ്ഫോറിയ ഉള്ളവരെ സൈന്യത്തില്‍ നിന്ന് പുറത്താക്കി കൊണ്ട് പ്രതിരോധ സെക്രട്ടറിയും ഉത്തരവിറക്കിയിരുന്നു.