Monday, March 31, 2025

HomeAmericaവേള്‍ഡ് മലയാളി കൗണ്‍സില്‍ സൗത്ത് ഹൂസ്റ്റണ്‍ പ്രോവിന്‍സ്: അഡ്വ. ലാൽ എബ്രഹാം ചെയർമാൻ, തോമസ് സ്റ്റീഫൻ...

വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗത്ത് ഹൂസ്റ്റണ്‍ പ്രോവിന്‍സ്: അഡ്വ. ലാൽ എബ്രഹാം ചെയർമാൻ, തോമസ് സ്റ്റീഫൻ പ്രസിഡന്റ്

spot_img
spot_img

ഹ്യൂസ്റ്റൺ ‌: ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ചെയർമാനായി അഡ്വ: ലാൽ അബ്രഹാമിനെയും പ്രസിഡന്റായി തോമസ് സ്റ്റീഫനെയും തെരഞ്ഞെടുത്തു.

അല്ലി ജോപ്പൻ ( വൈസ് ചെയർ പേഴ്സൺ) ബിജു എബ്രഹാം ( വൈസ് പ്രസിഡന്റ് അഡ്മിൻ), സായി ഭാസ്കർ (വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ), ജോൺ വർഗീസ് ( ജോയിന്റ് സെക്രട്ടറി ), മാമൻ ജോർജ് ( ട്രഷറർ), ചെറിയാൻ മാത്യു ( ജോയിന്റ് ട്രഷറർ) ,ഡോ:അലോണ ജോപ്പൻ ( യൂത്ത് ഫോറം chair) എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ , സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് ഡോ . തങ്കം അരവിന്ദ് , ജോയിന്റ് ട്രഷറർ ഡോ ഷിബു സാമുവേൽ എനിവർ പുതിത ഭാരവാഹികളെ അഭിനന്ദിച്ചു.

ജൂലായ് 25 മുതൽ മുന്ന് ദിവസം ബാങ്കോക്കിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ആഗോള ദ്വിവത്സര സമ്മേളനത്തിന് ഹ്യൂസ്റ്റൺ പ്രോവിൻസിന്റെ പിന്തുണയും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘടക സമിതി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ (യു. എസ്. എ) , അജോയ് കല്ലൻകുന്നിൽ (തായ്ലാൻഡ്) ജനറൽ കൺവീനർ, സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്) വൈസ് ചെയർമാൻ എന്നിവർ അഭ്യർത്ഥിച്ചു

WMC യിൽ പുതിയ അംഗത്വം എടുക്കുന്നതിനും, ബാങ്കോക്കിൽ ബൈനിയൽ കോൺഫെറെൻസിൽ പങ്കെടുക്കാനുള്ള രെജിസ്ട്രേഷനും നിരവധി പേർ തുടക്കം കുറിച്ചു. ജൂലായ് 25 മുതൽ മുന്ന് ദിവസം ബാങ്കോക്കിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സംഘടക സമിതി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു
1995ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ടി. എൻ. ശേഷൻ, കെ. പി. പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ.ടി. ജി. എസ്.സുദർശൻ തുടങ്ങിയ പ്രഗത്ഭമതികൾ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകൾ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments