വാഷിംഗ്ടൺ: രണ്ട് വർഷം മുമ്പ്അഫ്ഗാനിൽ താലിബാൻ തടവിലാക്കിയ അമേരിക്കൻ പൗരനെ മോചിപ്പിച്ചു.
ഡെൽറ്റ എയർലൈൻസിന്റെ മെക്കാനിക് ജോർജ് ഗ്ലെസ്മാനെയാണ് മോചിപ്പിച്ചത്. ഖത്തറിന്റെ മധ്യസ്ഥ നീക്കത്തിലൂടെയാണ് മോചനം നടപ്പാക്കിയതെകാതെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കാബൂളിൽ നിന്ന് ജോർജ് ഗ്ലെസ്മാൻ യു.എസിലേക്ക് മടക്കയാത്ര ആരംഭിച്ചതായി റൂബിയോ അറിയിച്ചു.
ഈ വർഷം ആദ്യം, ബൈഡൻ ഭരണകാലത്ത് നടപ്പാക്കിയ കരാറിൽ ന്റെ ഭാഗമായി റയൻ കോർബെറ്റ്, വില്ല്യം മക്‌കന്റെ എന്നീ രണ്ട് അമേരിക്കൻ പൗരൻമാരെ അഫ്ഗാനിസ്ഥാനത്തിൽ നിന്നും മോചിപ്പിച്ചിരുന്നു