വാഷിംഗ്ടണ്‍: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ ജനസമ്മിതി ഇടിഞ്ഞു താന്നു.റിയല്‍ ക്ലിയര്‍ പോളിംഗ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സർവേ പ്രകാരം വാന്‍ സിന്റെ ജനസമ്മിതി കുത്തനെ ഇടിഞ്ഞു അധികാരത്തിലേറി രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും ഇടിവ് ഉണ്ടായിട്ടുള്ളത്. 40.ശതമാനം മാത്രമാണ് അനുകൂലം.
യുക്രെയ്ന്‍നിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള വാദപ്രതിവാദമാണ് വാന്‍സിന് അല്‍പമെങ്കിലും നില മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്നും പോളിൽ വ്യക്തമാകുന്നു.
ട്രംപിനോട് വാന്‍സിനെ തന്റെ പിന്‍ഗാമിയായി കാണുന്നുണ്ടോ എന്ന് ചോദിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പോള്‍ വരുന്നത്. ചോദ്യത്തിന് പ്രസിഡന്റ് നല്‍കിയ മറുപടി വാന്‍സിനെ പിന്‍ഗാമിയായി കാണുന്നില്ലെന്നും വളരെ നേരത്തേയാണ് ഈ ചോദ്യമെന്നുമായിരുന്നു..മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് പദവിയുടെ തുടക്കത്തിൽ മിച്ച അംഗീകാരം നേടിയിരുന്നു