ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമാ ജൂണ്‍ 26, 27 തീയതികളില്‍ സംഘടിപ്പിക്കുന്ന ‘സമ്മര്‍ ടു കേരള’ എന്ന ടൂര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചരിത്ര പ്രാധാന്യമുള്ള ഇടങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് അമേരിക്കയില്‍ വളരുന്ന നമ്മുടെ കുട്ടികള്‍ക്ക് നാടിന്റെ സംസ്‌കൃതിയും പൈതൃകവും തൊട്ടറിയാനാകും എന്നതാണ് ഈ യാത്രയുടെ സവിശേഷത. ബോട്ടിങ്ങും ബീച്ച് സ്റ്റേയും ഉള്‍പ്പെടെ യാത്ര അവിസ്മരണീയമാക്കാന്‍ ഒട്ടേറെ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന് സമ്മര്‍ ടു കേരള ചെയര്‍പേഴ്‌സണ്‍ അനു സ്‌കറിയ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സൗന്ദര്യവും സംസ്‌കാരവും ആസ്വദിക്കാന്‍ ലഭിക്കുന്ന ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ബേബി മണക്കുന്നേല്‍ (പ്രസിഡന്റ്),ബൈജു വര്‍ഗീസ് (ജനറല്‍ സെക്രട്ടറി),സിജില്‍ പാലക്കലോടി (ട്രഷറര്‍),ശാലു മാത്യു പുന്നൂസ് (വൈസ് പ്രസിഡന്റ്),പോള്‍ പി.ജോസ് (ജോയിന്റ് സെക്രട്ടറി),അനുപമ കൃഷ്ണന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന ഫോമാ ഭരണസമിതി (2024-26) അഭ്യര്‍ത്ഥിച്ചു. യാത്രയുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക്:
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബേബി മണക്കുന്നേല്‍: +1 (713) 291 9721
ബൈജു വര്‍ഗീസ്: +1 (914) 349 1559
സിജില്‍ പാലക്കലോടി: +1 (954) 552 4350
ശാലു പുന്നൂസ് : +1 (203) 482 9123
പോള്‍ പി.ജോസ്: +1 (516) 526 8787
അനുപമ കൃഷ്ണന്‍: +1 (330)351 3170
അനു സ്‌കറിയ: +1 (267) 496 2423