വാഷിംഗ്ടൺ: കഴിഞ്ഞ ആഴ്ച്ച 40 ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ചുഴലിക്കാറ്റിനു പിന്നാലെ അമേരിക്കയെഭീതിയിലാക്കാ കാട്ടുതീ.
വടക്കൻ കരോലിനയിലും തെക്കൻ കരോലിനയിലുമാണ് കാട്ടു തീ പടർന്നുപിടിച്ചത്. തീ അണയ്ക്കാനായി എയർ ടാങ്കറുകൾ ഉപയോഗിച്ച് ശ്രമം തുടരുകയാണ്.വടക്കൻ കരോലിനയുടെ പോക് കൗണ്ടിയിൽനിന്ന് ജനങ്ങളോട് ഒ ഴിഞ്ഞുപോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. പുക മൂടി കാഴ്ച മറയാനും ഗതാഗതം സ്തംഭിക്കാനും സാധ്യതയുണ്ടെന്നും അടിയന്തരമായി മാറിത്താമസിച്ചില്ലെങ്കിൽ ജീവഹാനിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയത്.
പോക് കൗണ്ടിയിൽ 1240 ഏക്കർ പ്രദേശത്താണ് തീപിടിച്ചത്. ബുർകി, മാഡിസൺ കൗണ്ടികളിലും വിർജീനിയയുടെ അതിർത്തിയിലുള്ള സ്റ്റോക്‌സ് കൗണ്ടിയലും തീപിടിച്ചിട്ടുണ്ട്.
തെക്കൻ കരോലിനയിൽ ഗവർണർ ഹെന്റി മക്മാസ്റ്റർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിക്കൻസ് കൗണ്ടിയിൽ കഴിഞ്ഞ ദിവസം 110 ഏക്കറിൽ ടേബിൾ റോക്ക് കാട്ടുതീ പടർന്നത്.