വാഷിംഗ്ടൺ : തന്നെ ബോധപൂർവം മോശമാക്കാനായി ഭംഗിയില്ലാത്ത ചിത്രം സ്ഥാപിച്ചുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കൊളറാഡോ സംസ്ഥാനത്തിൻ്റെ ആസ്ഥാന മന്ദിരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന തൻ്റെ ചിത്രത്തിനെതിരെയാണ് ട്രംപ് രംഗത്ത് വന്നത്.
മോശം ചിത്രം സ്ഥാപിച്ചതിനു പിന്നിൽഡെമോക്രാറ്റിക് പാർട്ടിയംഗമായ കൊളറാഡോ ഗവർണർ ജാരദ് പൊലിസാണെന്നും ട്രംപ് ആരോപിച്ചു. ഒരു വ്യക്തിയും തങ്ങളുടെ മോശം ചിത്രമോ പെയിന്റിങ്ങുകളോ കാണാൻ ഇഷ്ടപ്പെടാറില്ലെന്നു പറഞ്ഞ ട്രംപ് കൊളറാഡോയിസ പ്രദർശിപ്പിച്ച മുൻപ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം മനോഹരമായിരുന്നുവെന്നും സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ എഴുതി.
തന്റെ ചിത്രം വരച്ച സാറ ബോർഡ്‌മാനെ രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത ട്രംപ് പ്രായമാകുന്തോറും കലാകാരിയുടെ കഴി നഷ്ടപ്പെട്ടിരിക്കണമെന്നും പറഞ്ഞു. ബരാക് ഒബാമയുടെയും ട്രംപിന്റെയും ചിത്രം വരച്ചത് സാറ യാണ്.