Saturday, March 29, 2025

HomeAmericaഐ.കെ.സി.സി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

ഐ.കെ.സി.സി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

spot_img
spot_img

ഇന്ത്യൻ ക്നാനായ കമ്മ്യൂണിറ്റി സെന്റർ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സ്ഥാപിതമായതിന്റെ അൻപതാം വാർഷികാഘോഷങ്ങളുടെ ഉൽഘാടനം K C C N A നാഷണൽ കൗൺസിലിന്റെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. K C C N A യുടെ പുതിയ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, മുൻ പ്രെസിഡന്റുമാരായ ഷാജി എടാട്ട്, സിറിയക് കൂവക്കാട്ടിൽ, അനി മഠത്തിൽത്താഴെ, ബേബി മണക്കുന്നേൽ, ഷിൻസ് ആകശാല, ടോമി മ്യാൽകരപുരം, K C C N A യുടെ ഭാരവാഹികൾ, മുൻ ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഉത്‌ഘാടനകർമം നിർവഹിക്കപ്പെട്ടു.

ഒപ്പം I K C C കമ്മ്യൂണിറ്റി സെന്ററിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കും തിരിതെളിഞ്ഞു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് I K C C ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂബിലി ആഘോഷങ്ങളുടെ സമാപനം 2026 ഏപ്രിൽ 11 ശനിയാഴ്ച്ച നടത്താനാണ് I K C C തീരുമാനിച്ചിരിക്കുന്നത്.

I K C C പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനി തയ്യിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോ സെക്രട്ടറി സാബു തടിപ്പുഴ, ട്രെഷറർ രഞ്ജി മണലേൽ തുടങ്ങിയവർ നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments