Monday, May 5, 2025

HomeAmericaഅഫ്ഗാന്‍ മന്ത്രിയുള്‍പ്പെടെ കൊടും ഭീകരരുടെ തലയ്ക്കിട്ട ഇനാം പിന്‍വലിച്ച് അമേരിക്ക

അഫ്ഗാന്‍ മന്ത്രിയുള്‍പ്പെടെ കൊടും ഭീകരരുടെ തലയ്ക്കിട്ട ഇനാം പിന്‍വലിച്ച് അമേരിക്ക

spot_img
spot_img

വാഷിംഗ്ടണ്‍:  അമേരിക്കയുടേയും ഇന്ത്യയുടേയും എംബസികള്‍ക്കു നേരെ നടത്തിയ ആക്രമണത്തിലെ പ്രതികളായ കൊടും ഭീകരരുടെ തലയ്ക്ക് പ്രഖ്യാപിച്ച ഇനാം പിന്‍വലിച്ച് അമേരിക്ക.  താലിബാനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അഫ്ഗാന്‍ മന്ത്രി സിറാജുദ്ദീന്‍ ഹഖാനി അടക്കമുള്ളവര്‍ക്ക് എതിരായ നോട്ടീസ് അമേരിക്ക പിന്‍വലിച്ചത്. സിറാജുദ്ദീന്‍ ഹഖാനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളറായിരുന്നു അമേരിക്ക ഇനാം  പ്രഖ്യാപിച്ചിരുന്നത്.  
അഫ്ഗാന്‍ മന്ത്രി സിറാജുദ്ദീന്‍ ഹഖാനി, സഹോദരന്‍ അബ്ദുള്‍ അസീസ് ഹഖാനി, ഭാര്യാസഹോദരന്‍ യഹ്യ ഹഖാനി എന്നിവരടക്കമുള്ള ഭീകരര്‍ക്ക് തലയ്ക്ക് വിലയിട്ടിരുന്ന നടപടി പിന്‍വലിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  

അമേരിക്കന്‍, ഇന്ത്യന്‍ എംബസികള്‍ക്കും നാറ്റോ സേനകള്‍ക്കും നേരെ ആക്രമണം നടത്തിയ ഹഖാനി തീവ്രവാദ സംഘടനാ നേതാക്കളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികമാണ് അമേരിക്ക നേരത്തെ  പ്രഖ്യാപിച്ചിരുന്നത്. താലിബാന്‍ 2022 ല്‍ തടവിലാക്കിയ അമേരിക്കന്‍ വിനോദസഞ്ചാരിയുടെ മോചനം ഉറപ്പാക്കുന്നതിന് കാബൂളില്‍ താലിബാന്‍ സര്‍ക്കാരുമായി യുഎസ് പ്രതിനിധി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാന്‍ ഭീകരരുടെ തലയ്ക്ക് പ്രഖ്യാപിച്ച പാരിതോഷികം അമേരിക്ക പിന്‍വലിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments