ജോയി തുമ്പമണ്‍
ഹൂസ്റ്റണ്‍: മാര്‍ച്ച് 9-ന് ഐ.പി.സി ഹൂസ്റ്റണില്‍ വച്ചു നടന്ന ജനറല്‍ബോഡിയില്‍ ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ 2025- 26-ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ഡോ. ഷാജി ഡാനിയേലിനെ തെരഞ്ഞെടുത്തു. ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റന്റെ സീനിയര്‍ പാസ്റ്ററാണ് അദ്ദേഹം. വൈസ് പ്രസിഡന്റായ പാസ്റ്റര്‍ തോമസ് ജോസഫ് ക്രിസ്ത്യന്‍ അസംബ്ലിയുടെ അസോസിയേറ്റ് പാസ്റ്ററാണ്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് കുര്യന്‍ വിവിധ ആത്മീക സംഗമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണ്. ഇവര്‍ ഐ.പി.സി ഹെബ്രോണിന്റെ അംഗങ്ങളാണ്.
മിഷ്യന്‍ ആന്‍ഡ് ചാരിറ്റി കോര്‍ഡിനേറ്റര്‍ സി.ജി. ഡാനിയേല്‍ ഉത്തരേന്ത്യയില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു.
മീഡിയ കോര്‍ഡിനേറ്റര്‍ ബൈജു ജോണ്‍ അറിയപ്പെടുന്ന സംഘാടകനാണ്. യൂത്ത് കോര്‍ഡിനേറ്ററായ പാസ്റ്റര്‍ സാം അലക്‌സ് ഐ.പി.സി ബഥേല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററാണ്. ലേഡീസ് കോര്‍ഡിനേറ്റര്‍ സെലിന്‍ ചാക്കോ സഹോദരിമാരുടെ ഇടയിലെ സജീവ സാന്നിധ്യമാണ്. സോംഗ് കോര്‍ഡിനേറ്ററായി വെസ്‌ലി രാജനും, അസോസിയേറ്റ് യൂത്ത് കോര്‍ഡിനേറ്ററായ ലൂക്ക് ഡാനിയേലും പ്രവര്‍ത്തിക്കുന്നു.
ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, വാര്‍ഷിക കണ്‍വന്‍ഷനുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.