ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ നയത്തില്‍ ഇന്ത്യയില്‍ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മോദി മികച്ച പ്രധാനമന്ത്രിയാണ്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നതില്‍ ട്രംപ് നിലപാട് കടുപ്പിച്ചിരുന്നു.
അതിനിടെ അമേരിക്കയുടെ തീരുവ നടപടികളില്‍ യുഎസ് ഓഹരി വിപണിയില്‍ കടുത്ത ആശങ്കയാണ് ഉടലെടുത്തിട്ടുള്ളത്. യുഎസ് ഓഹരി വിണപിയില്‍ വന്‍ ഇടിവുണ്ടായി. ഡൗ ജോണ്‍സ് സൂചിക 716 പോയിന്റ് താഴ്ന്നു. 1.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാസ്ഡാക്, എസ് ആന്‍ഡ് പി 500 സൂചികകളും മൂന്ന് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.