Thursday, April 3, 2025

HomeAmericaകേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ കലോത്സവം 2025 അവിസ്മരണീയമായി

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ കലോത്സവം 2025 അവിസ്മരണീയമായി

spot_img
spot_img

നാഷ്‌വിൽ: ടെന്നീസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) മാർച്ച് 22 ന് വിവിധ കലാരൂപങ്ങളെ കോർത്തിണക്കി കൊണ്ട് ആദ്യമായി സംഘടിപ്പിച്ച കാൻ കലോത്സവം 2025 സംഘാടന മികവ് കൊണ്ടും, അവതരണ തികവ് കൊണ്ടും വളരെ ശ്രദ്ധേയമായി. ഈ കലാ-സാംസ്കാരിക മഹോത്സവത്തിൽ നൃത്തം, സംഗീതം, സാഹിത്യ രചന, നാടകം എന്നിവ ഉൾപ്പെട്ട വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

മുൻവർഷത്തെ ഓണപരിപാടിയിൽ കഴിവ് തെളിയിച്ച ഇരുപതോളം കുട്ടികൾ ചേർന്നായിരുന്നു ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ കാൻ കലോത്സവത്തിനു തിരി തെളിയിച്ചത്. കാൻ പ്രസിഡന്റ് ശ്രീ.ഷിബു പിള്ള അധ്യക്ഷത വഹിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ, വൈസ് പ്രസിഡന്റ് ശങ്കർ മന സ്വാഗതവും , സെക്രട്ടറി സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി.

നാഷ്‌വില്ലിലെ സംഗീത കൂട്ടായ്മയായ നാദം മ്യൂസിക്കൽസ് വിവിധ വാദ്യമേളത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച സംഗീത സദ്യ പങ്കെടുത്തവർക്ക് നല്ലൊരു അനുഭവം സമ്മാനിച്ചു. പഴയതും പുതിയതും ആയ ഒട്ടേറെ ഗാനങ്ങൾ ഡ്രമ്സ്, ഗിറ്റാർ, തബല, കീബോർഡ് തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് അവതരിപ്പിച്ചത്. അതിനാൽ തന്നെ ശ്രവണ മധുരത്തിനോടൊപ്പം നല്ലൊരു ദൃശ്യാനുഭവവും നൽകാൻ സാധിച്ചു. തുടർന്ന് നടന്ന സംഘനൃത്തങ്ങൾ ചടുലത നിറഞ്ഞ നൃത്തച്ചുവടുകൾ കൊണ്ട് കാണികളെ ഒട്ടേറെ ആകർഷിച്ചു. കാൻ ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്ത എല്ലാപേരെയും അനുമോദിക്കുകയും ചെയ്തു.

ഡാളസിൽ നിന്നുള്ള ഭരതകല തീയറ്റേഴ്സ് അവതരിപ്പിച്ച ‘എഴുത്തച്ഛൻ’ എന്ന നാടകം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഇരുപത്തഞ്ചോളം കലാകാരൻമാർ അണിനിരന്ന ഒരു ബൃഹത്തായ നാടകാവിഷ്കാരമായിരുന്നു ഇത്. പ്രശസ്ത സാഹിത്യകാരനായ സി രാധാകൃഷ്ണന്റെ “തീക്കടൽ കടഞ്ഞ് തിരുമധുര”മെന്ന നോവൽ അടിസ്‌ഥാനമാക്കിയാണ് എഴുത്തച്ഛൻ എന്ന നാടകം തയ്യാറാക്കിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന കാലത്തു ജീവിച്ച എഴുത്തച്ഛനെന്ന ആധുനിക മലയാള ഭാഷയുടെ പിതാവിനു പുതിയ തലമുറയുടെ സ്നേഹോപഹാരം ആയി മാറി ഈ നാടകാവിഷ്കാരം.

ഡാളസിലുള്ള മലയാളികളായ കലാപ്രതിഭകളെ അരങ്ങത്തേക്ക് കൊണ്ട് വരുക, അത് വഴി മലയാളനാടകപ്രസ്ഥാനത്തിനു ഞങ്ങളുടെതായ എളിയ സംഭാവനകൾ നൽകുക എന്ന ഉദ്ദേശം മുൻനിർത്തി ഏകദേശം അഞ്ചു വര്ഷങ്ങള്ക്കു മുൻപ് തുടങ്ങിയ ഒരു പ്രസ്ഥാനമാണ് ഭരതകല തീയറ്റേഴ്സ്. അമേരിക്കയിലെ ഒട്ടേറെ നഗരങ്ങളിൽ ഇതിനോടകം ‘എഴുത്തച്ഛൻ’ വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ലോസ്റ്റ് വില്ല, പ്രണയാർദ്രം, സൂര്യപുത്രൻ, സൈലന്റ് നൈറ്റ് എന്നി നാടകങ്ങളും അവർ വേദികളിൽ അവതരിപ്പിച്ചുണ്ട്.

കലാപരിപാടികൾക്ക് കൾച്ചറൽ കമ്മിറ്റി ചെയർ ശ്രീ.സന്ദീപ് ബാലനും, ലിറ്റററി ഫെസ്റ്റിവലിന് യൂത്ത് ഫോറം ചെയർ ശ്രീമതി.ഷാഹിന കൊഴശ്ശേരിയും നേതൃത്വം നൽകി. ശ്രീമതി സുമ ശിവപ്രസാദ് പരിപാടിയുടെ അവതാരിക ആയി പ്രവർത്തിച്ചു. കലോത്സവത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച എല്ലാ ഭരണസമിതി അംഗങ്ങൾക്കും, വളണ്ടിയർമാർമാരും, സ്പോൺസർമാർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ടാണ് കാൻ കലോത്സവം 2025 ന് തിരശ്ശീല വീണത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments